ആന്റോ അഗസ്റ്റിന്റെ വീട്ടിലെ 22 സിസിടിവി ക്യാമറകളിലും ദൃശ്യങ്ങളൊന്നുമില്ല; ഡിവിആർ സ്റ്റോറേജ് എടുത്തുമാറ്റിയ നിലയിൽ

വയനാട്: ആന്റോ അഗസ്റ്റിൻ്റെ വീട്ടിലും ഓഫീസിലും എക്സൈസ് നടത്തിയ പരിശോധനയിൽ വയനാട്ടിലെ വീട്ടിൽ സ്ഥാപിച്ചിരുന്ന 22 ക്യാമറകളിൽനിന്നും ദൃശ്യങ്ങൾ ലഭിച്ചില്ല. ദൃശ്യങ്ങൾ അടങ്ങിയ ഡിവിആർ സ്റ്റോറേജ് എടുത്തുമാറ്റിയ നിലയിലാണ് എക്സൈസ് സംഘം കണ്ടെത്തിയത്. ഈ വീട് തങ്ങളുടേതല്ലെന്ന വാദമാണ് ആന്റോ അഗസ്റ്റിൽ കോടതിയിൽ ജാമ്യത്തിനായി ഉന്നയിക്കുന്നത്.

അതേസമയം, സിസിടിവി ദൃശ്യങ്ങൾ എടുത്തുമാറ്റുകയോ ഡിലീറ്റ് ചെയ്യുകയോ ചെയ്‌തിട്ടുണ്ടെന്നാണ് നിഗമനം. കഴിഞ്ഞ ദിവസം റെയ്ഡിനുശേഷം തെളിവെടുപ്പിനായി എക്സൈസ് സംഘം സ്ഥലത്തെത്തിയപ്പോൾ, മുമ്പ് കോമ്പൗണ്ടിലുണ്ടായിരുന്ന വാഹനങ്ങളും ചാനൽ എംബ്ലമുള്ള വാനും അവിടെനിന്ന് മാറ്റുകയും കോമ്പൗണ്ടിനുള്ളിൽ ജോലിക്കാരോ ബന്ധുക്കളോ ഉണ്ടാകുകയും ചെയ്തിരുന്നില്ല.

There is no footage in any of the 22 CCTV cameras at Anto Augustine’s house; the DVR storage had been removed.

More Stories from this section

family-dental
witywide