പഞ്ചാരി മേളത്തിൽ അരങ്ങേറ്റം കുറിച്ച് ഓംകാരം ഷിക്കാഗോയുടെ 12 വാദ്യകലാകാരന്മാർ

ഷിക്കാഗോ; ഷിക്കാഗോ ഗ്രേസ് ലേക്കിലുള്ള ഹിന്ദു ക്ഷേത്രത്തിൽ ഭക്തി സാന്ദ്രമായ അന്തരീക്ഷത്തിൽ പഞ്ചാരി മേളം അരങ്ങേറ്റം നടന്നു. ഓംകാരം ഷിക്കാഗോയുടെ ആഭിമുഖ്യത്തിൽ 12 വാദ്യകലാകാരന്മാർ അരങ്ങേറ്റം കുറിച്ചു. കലാമണ്ഡലം ശിവദാസൻ ആശാനും രാജേഷ് നായരുമായിരുന്നു ഗുരുക്കന്മാർ. മിനസോട്ടയിൽ നിന്നും ഷിക്കാഗോയിൽ നിന്നും ഉള്ളവരാണ് അരങ്ങേറ്റം കുറിച്ചത്. കേരളീയ വാദ്യകലയിൽ പ്രസിദ്ധമാണ്ചെണ്ടമേളം. അതിൽ പാണ്ടി മേളവും പഞ്ചാരി മേളവും അതി പ്രശസ്തം. ചെമ്പടവട്ടങ്ങളെ അടിസ്ഥാനമാക്കി അഞ്ചുകാലങ്ങളിൽ കൊട്ടുന്ന വളരെ വ്യക്തമായ കണക്കുകളുള്ള മേളമാണ് പഞ്ചാരി. ഒന്നര വർഷത്തെ നിരന്തര പരിശീലനത്തിനു ശേഷമാണ് അരങ്ങേറ്റം കുറിച്ചത്.

ചന്ദ്രൻ നെൻമന, മുരളി കരിയാത്തുങ്കൽ, തെക്കോട്ട് സുരേഷ്, സുരേഷ് നായർ, സതീശൻ നായർ, വരുൺ നായർ, നിതിൻ നായർ, ബിനു നായർ, ശ്രുതി കൃഷ്ണൻ, മഹേഷ് കൃഷ്ണൻ, ദീപക് നായർ, രാജേഷ് നായർ തുടങ്ങിയവർ അരങ്ങേറ്റം കുറിച്ചു. ശ്രേയ മഹേഷ് പ്രാർഥനാ ഗാനം ആലപിച്ചു. അതിനു ശേഷം ഭദ്രദീപം കൊളുത്തി. തുടർന്ന് പൂജിച്ച ചെണ്ടക്കോലുകൾ ഗുരുവിൻ്റെ കയ്യിൽ നിന്ന് എല്ലാവരും ഏറ്റുവാങ്ങി.

ചിട്ടയായ പരിശീലനത്തിന് അവസരം ഒരുക്കുകയും അരങ്ങേറ്റത്തിന് നേതൃത്വം നൽകുകയും ചെയ്തത് ദീപക് നായരും മഹേഷ് കൃഷ്ണനും കൂടിയാണ്. ചടങ്ങിൽ ശിവദാസൻ ആശാനേയും രാജേഷ് നായരേയും എം ആർ സി പിള്ളയേയും രാധാകൃഷ്ണൻ നായർ, അനിൽകുമാർ പിള്ള, ശിവൻ മുഹമ്മ എന്നിവർ പൊന്നാടയിട്ട് ആദരിച്ചു.

അരങ്ങേറ്റത്തിന് മറ്റ് വാദ്യോപകരണങ്ങൾ കൈകാര്യം ചെയ്തവർ: കൃഷ്ണകുമാർ നായർ, സജീവ് നായർ, രാജേഷ് കുട്ടി, ഷിബു ദേവപാലൻ, ശ്രീകുമാർ നായർ, മിഥിൽ അരുൺ എന്നിവർ വലം തലയും ചന്ദ്രൻ പത്മനാഭൻ, രഘു രവീന്ദ്രനാഥ്, ജയ മുരളി നായർ, സൂരജ് സതീഷ് എന്നിവർ താളവും ചെയ്തു.

അരങ്ങേറ്റത്തോട് അനുബന്ധിച്ചുള്ള മറ്റ് പരിപാടികൾക്ക് അരവിന്ദ് പിള്ള, രഘുനാഥൻ നായർ, രാജഗോപാലൻ നായർ തുടങ്ങിയവർ നേതൃത്വം നൽകി. ബിന്ധ്യാ നായർ എംസി ആയിരുന്നു.

More Stories from this section

family-dental
witywide