ട്രംപിന്റെ ആവശ്യം അംഗീകരിച്ചെന്ന് സ്ഥിരീകരിച്ച് കൊക്ക കോള കമ്പനി; ഇനി ഉപയോഗിക്കുക പ്രകൃതിദത്ത പഞ്ചസാര

വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തിയ പ്രഖ്യാപനം സ്ഥിരീകരിച്ച് കൊക്ക കോള കമ്പനി രംഗത്തെത്തി. യു.എസ്സിൽ വിൽപ്പന നടത്തുന്ന കോക്കിൽ കരിമ്പിൽനിന്ന് സംസ്കരിച്ചെടുത്ത പ്രകൃതിദത്ത പഞ്ചസാര ഉപയോഗിക്കുമെന്ന് കൊക്ക കോള അറിയിച്ചു.

ബ്രാൻഡിനോടുള്ള ട്രംപിന്റെ താത്പര്യത്തെ തങ്ങൾ വിലമതിക്കുന്നുവെന്നും കമ്പനി ചൊവ്വാഴ്ച്ച അറിയിച്ചു. കുറിച്ച് ദിവസങ്ങൾക്ക് മുമ്പ് ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു പ്രകൃതിദത്ത പഞ്ചസാര ഉപയോഗിക്കണമെന്ന തന്റെ നിർദേശം കൊക്ക കോള അംഗീകരിച്ചതായി ട്രംപ് അറിയിച്ചെങ്കിലും ദിവസങ്ങൾക്ക് ശേഷമാണ് ഈ വിഷയത്തിൽ കൊക്ക കോളയുടെ ഭാഗത്ത് നിന്ന് ഔദ്യോഗികമായ ഒരു പ്രതികരണമുണ്ടാകുന്നത്.

കമ്പനിയിലെ എല്ലാ അധികാരികളോടും നന്ദി പറയാൻ ആഗ്രഹിക്കുന്നുവെന്നും അന്ന് ട്രംപ് കുറിച്ചിരുന്നു. ഇത്രയുംനാൾ കമ്പനി കൊക്ക കോളയ്ക്ക് മധുരം ലഭിക്കുന്നതിനായി ഹൈ ഫ്രക്ടോസ് കോൺ സിറപ്പ് ആണ് ഉപയോഗിച്ചിരുന്നത്. ഇത് അമിതവണ്ണം പോലുള്ള ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാണെന്ന് ആരോപണങ്ങളുണ്ടായിരുന്നു.

More Stories from this section

family-dental
witywide