70 ന് ശേഷം മനസ്സിനെ ചുറുചുറുക്കോടെ സൂക്ഷിക്കാൻ സഹായിക്കുന്ന എട്ട് പ്രഭാത ശീലങ്ങൾ

വയസ്സാകുമ്പോൾ ശരീരാരോഗ്യം മാത്രം പോരാ മനസും ഉണർന്നും ഉത്സാഹത്തോടെയും ഇരിക്കണം. ദിവസവും ഒരു സ്ഥിരമായ പ്രഭാതരീതി പാലിക്കുന്നവർക്ക് മികച്ച ഓർമ്മശക്തിയും സന്തോഷവുമുണ്ടെന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്. രാവിലെ നേരത്തെ എഴുന്നേറ്റ മുതൽ സജീവമായ ഒരു ജീവിതശൈലി കൊണ്ടുപോകുന്ന മുതിർന്നവർക്ക് ബൗദ്ധികക്ഷമതയും വൈജ്ഞാനികശേഷിയും സന്തോഷവും വളരെയധികം മെച്ചപ്പെട്ടിരിക്കുന്നുവെന്നാണ് JAMA Psychiatry പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നത്. അതായത്, നിങ്ങളുടെ ദിവസം എങ്ങനെ തുടങ്ങുന്നു എന്നതാണ് മനസ്സിന്റെ ആരോഗ്യം നിർണയിക്കുന്നത്.

70- ന് ശേഷം മനസ്സിനെ ഉന്മേഷമാക്കാൻ സഹായിക്കുന്ന എട്ട് പ്രഭാത ശീലങ്ങൾ

മനഃശാന്തിയോടെ ദിനാരംഭം

രാവിലെ പത്ത് മിനിറ്റ് ധ്യാനം അല്ലെങ്കിൽ ശ്വസനാഭ്യാസം ചെയ്താൽ മനസ്സ് ശാന്തമാകും. ഇതിലൂടെ ശ്രദ്ധയും ഓർമ്മയും വളരുന്നുവെന്നാണ് Frontiers in Aging Neuroscience പറയുന്നത്. പ്രഭാതത്തിലെ ഈ “മൈൻഡ്‌ഫുൾ” ഇടവേള ദിനം മുഴുവൻ വ്യക്തതയും സമാധാനവും നൽകും.

മസ്തിഷ്കത്തിന് ഗുണമുള്ള പ്രഭാതഭക്ഷണം

മുട്ട, ബെറികൾ, ഓട്സ് മുതലായ പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കുന്നത് തലച്ചോറിന് ആവശ്യമുള്ള ഊർജം നൽകും.പഞ്ചസാര കൂടുതലുള്ള ഭക്ഷണം ഒഴിവാക്കുക. അതാണ് ‘ബ്രെയിൻ ഫോഗ്’ കുറയ്ക്കാനുള്ള രഹസ്യം. വെള്ളം അല്ലെങ്കിൽ ഹർബൽ ചായയും കുടിക്കുകയാണേൽ ദഹനവും മനസ്സിന്റെ ഉണർവ്വും ഇരട്ടിയാകും.

ലളിതമായ വ്യായാമം

പ്രഭാതത്തിൽ ചെറിയ നടത്തം, യോഗ അല്ലെങ്കിൽ സ്‌ട്രെച്ചിംഗ് ചെയ്യുക. ഇത് രക്തപ്രവാഹം വർധിപ്പിച്ച് തലച്ചോറിനെ ഉണർത്തും. വ്യായാമം എൻഡോർഫിൻ എന്ന ‘സന്തോഷ ഹോർമോൺ’ വർധിപ്പിക്കുമ്പോൾ മനസ്സും ശരീരവും ഒരുമിച്ച് ഉണരും.

ബുദ്ധിയെ ഉണർത്തുന്ന ഗെയിമുകൾ

സുഡോകു, ക്രോസ്‌വേഡ്, വായന, എഴുത്ത് തുടങ്ങിയവ തലച്ചോറിനെ പരിശീലിപ്പിക്കുന്നു.പ്രതിദിനം ഇത്തരം ചെറു വെല്ലുവിളികൾ സ്വീകരിക്കുന്നത് ഓർമ്മയും ചിന്താശേഷിയും നിലനിർത്തും.

പ്രിയപ്പെട്ടവരുമായി കുറച്ച് സമയം

രാവിലെ ഒരു കാപ്പി പങ്കുവെക്കൽ, ഒരു ഫോൺവിളി, അല്ലെങ്കിൽ ചെറിയ സംഭാഷണം ഇവയെല്ലാം മനസ്സിനെ സന്തോഷവാനാക്കും.സാമൂഹിക ബന്ധങ്ങൾ നിലനിർത്തുന്നവർക്ക് ഓർമ്മക്ഷയവും ഡിമെൻഷ്യയും കുറവാണെന്നാണ് പഠനങ്ങൾ പറയുന്നത്.

ദിനലക്ഷ്യങ്ങൾ നിശ്ചയിക്കുക

ദിനാരംഭത്തിൽ “ഇന്ന് ചെയ്യേണ്ട കാര്യങ്ങൾ” എഴുതുക. ഇതിലൂടെ ദിനം കൂടുതൽ ക്രമബദ്ധവും ഉദ്ദേശബോധമുള്ളതുമാകും.ലക്ഷ്യബോധമുള്ളവർക്ക് കൂടുതൽ ആത്മവിശ്വാസവും മാനസിക വ്യക്തതയും കാണപ്പെടുന്നുവെന്ന് ഗവേഷണങ്ങൾ പറയുന്നു.

സൂര്യപ്രകാശം സ്വീകരിക്കുക

രാവിലെ സൂര്യപ്രകാശം മനസ്സിന്റെ മൂഡ് നിയന്ത്രിക്കുന്ന സെറോട്ടോണിൻ ഹോർമോൺ വർധിപ്പിക്കും. ജനൽ തുറന്ന് വെളിച്ചം വരാൻ അനുവദിക്കുക, അല്ലെങ്കിൽ വെയിൽ കൊള്ളുക ഇതിലൂടെ ഉറക്കവും ഊർജവും മെച്ചപ്പെടും.

പ്രഭാതത്തിൽ സ്ക്രീൻ ഒഴിവാക്കുക

എഴുന്നേറ്റ ഉടനെ മൊബൈൽ, സോഷ്യൽ മീഡിയ, ന്യൂസ് മുതലായവ കാണുന്നത് ഒഴിവാക്കുക. സ്ക്രീൻ സമയം കുറച്ചാൽ ശ്രദ്ധയും മാനസിക സമാധാനവും വർധിക്കും.രാവിലെ ഫോൺ ഉപയോഗിക്കാതെ തുടങ്ങുന്നത് കൂടുതൽ വ്യക്തതയുള്ള ചിന്തയ്ക്ക് വഴിയൊരുക്കും.

Eight morning habits to help keep your mind sharp after 70

More Stories from this section

family-dental
witywide