പാർലമെന്റിലെ പ്രതിഷേധ നാടകത്തിലൂടെ മതവികാരം വ്രണപ്പെടുത്തി, സന്യാസിമാരുടെ പരാതിയിൽ രാഹുൽ ഗാന്ധിക്കും 2 എംപിമാർക്കുമെതിരെ കേസെടുത്തു

പാർലമെന്റിന് മുന്നിൽ നടപ്പാക്കിയ പ്രതീകാത്മക പ്രതിഷേധത്തിലൂടെ സനാതന ധർമ്മത്തെ അപമാനിച്ചുവെന്നും മതവികാരം വ്രണപ്പെടുത്തിയെന്നും ആരോപിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കും രണ്ട് എംപിമാർക്കുമെതിരെ വാരണാസി പോലീസ് കേസെടുത്തു. രാഹുൽ ഗാന്ധിക്ക് പുറമെ സ്വതന്ത്ര എംപി പപ്പു യാദവ്, സമാജ്‌വാദി പാർട്ടി എംപി അവധേഷ് പ്രസാദ് എന്നിവർക്കെതിരെയാണ് നിയമനടപടി. സന്യാസിമാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കോട്‌വാലി പോലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തതായി പോലീസ് സ്ഥിരീകരിച്ചു.

അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന മോഷണവും വിദ്യാർത്ഥി സമരക്കാർക്കെതിരെയുണ്ടായ പോലീസ് നടപടിയും ചൂണ്ടിക്കാട്ടിയാണ് ‘ഇന്ത്യ’ മുന്നണി എംപിമാർ പാർലമെന്റിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചത്. പാർലമെന്റിലെ മകർ ദ്വാറിന് മുന്നിൽ സംഭാവന പെട്ടികൾ വെച്ച് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ളവർ പണം നിക്ഷേപിക്കുകയും, കാവി വസ്ത്രം ധരിച്ചെത്തിയ പപ്പു യാദവ് ഈ പണം പോക്കറ്റിലിടുകയും ചെയ്യുന്ന തരത്തിലായിരുന്നു നാടകം അവതരിപ്പിച്ചത്.

എന്നാൽ കാവി വസ്ത്രമണിഞ്ഞ് നടത്തിയ ഈ പ്രകടനം സനാതന ധർമ്മത്തെയും ശ്രീരാമനെയും അവഹേളിക്കുന്നതാണെന്ന് വാരണാസിയിലെ സന്യാസിമാർ ആരോപിച്ചു. കോടിക്കണക്കിന് വരുന്ന വിശ്വാസികളുടെ മതവികാരത്തെ വ്രണപ്പെടുത്തിയ ഇത്തരമൊരു പ്രവൃത്തി ക്ഷമിക്കാനാവാത്ത കുറ്റമാണെന്നും അതിനാലാണ് കേസെടുക്കാൻ ആവശ്യപ്പെട്ടതെന്നും സന്യാസിയായ ബാലക് ദാസ് വ്യക്തമാക്കി.

Street Play in Parliament: Case Registered Against Rahul Gandhi and Two MPs in Varanasi

Also Read

More Stories from this section

family-dental
witywide