എന്നാലുമെന്‍റെ മസ്കേ, ഇത് സത്യമാണോ! ഇങ്ങനെയൊന്നും പിഴിയല്ലേ എന്ന് വിമർശനം, ടെസ്‍ല മേധാവിയുടെ തുറന്നുപറച്ചിൽ ആരാധകരെയും ചൊടിപ്പിച്ചു

വാഷിംഗ്ടൺ: ട്രംപ് സർക്കാർ സ്ഥാപിച്ച ‘ഡിപ്പാർട്ടമെന്‍റ് ഓഫ് ഗവൺമെന്‍റ് എഫിഷ്യൻസി’യിൽ ജീവനക്കാർ ആഴ്ചയിൽ 120 മണിക്കൂർ വരെ ജോലി ചെയ്യുന്നുണ്ടെന്നുള്ള ഇലോൺ മസ്കിന്‍റെ തുറന്നുപറച്ചിൽ വിവാദമാകുന്നു. ‘ഡിപ്പാർട്ടമെന്‍റ് ഓഫ് ഗവൺമെന്‍റ് എഫിഷ്യൻസി’യുടെ മേധാവിയാണ് മസ്ക്. എതിരാളികൾ ആഴ്ചയിൽ 40 മണിക്കൂർ മാത്രമേ ജോലി ചെയ്യുന്നുള്ളൂ എന്നും അതുകൊണ്ടാണ് അവർ പിന്നോട്ട് പോകുന്നതെന്നുമാണ് മസ്ക് പറഞ്ഞത്. മസ്‌ക് പറഞ്ഞത് കാര്യമാണേല്‍ ഒരാൾ ദിവസം 17 മണിക്കൂർ വരെ ജോലി ചെയ്യുന്നുണ്ട് എന്നാണ് വ്യക്തമാകുന്നത്.

മസ്കിന്റെ ഈ തുറന്നു പറച്ചിലിനെതിരെ കടുത്ത പ്രതിഷേധമാണ് ഉണ്ടായിരിക്കുന്നത്. മസ്‌ക് ‘ആരാധകർ’ പോലും ജീവനക്കാരെ ഇങ്ങനെ പണിയെടുപ്പിക്കുന്നതിൽ കടുത്ത വിമര്‍ശനം ഉയര്‍ത്തി. ‘സർക്കാരിന് വേണ്ടി ജോലി ചെയ്യുമ്പോൾ ഓവർടൈം ജോലി ചെയ്യുന്നത് കുറ്റകരമാണെന്നും, എങ്ങനെയാണ് ട്രംപ് ഇത്തരത്തിൽ ആളുകളെ പണിയെടുപ്പിക്കുന്നത്’ എന്നുമാണ് വിമര്‍ശകര്‍ ചോദിക്കുന്നത്. അധികസമയം ജോലി ചെയ്യുന്ന ആളുകളാണ് ടെക് മേഖലയുടെ ശാപമെന്നാണ് ഒരു വിഭാഗത്തിന്‍റെ വാദം.

കുറഞ്ഞ ശമ്പളത്തിന് കൂടുതൽ ജോലി ചെയ്യേണ്ടി വരുന്ന ഇവരെക്കൊണ്ട് മുതലാളിമാർക്ക് മാത്രമേ പ്രയോജനമുള്ളൂ. ഈ ജീവനക്കാര്‍ക്ക് സാമൂഹിക ജീവിതമുണ്ടോയെന്ന് സംശയമാണെന്നും അവര്‍ പറയുന്നു. ചിലരാകട്ടെ മസ്കിനെ കോമാളിയെന്നുവരെ വിളിച്ച് ആക്ഷേപിക്കുന്നുമുണ്ട്. മസ്‌ക് വെറുതെ ഇരുന്ന് മറ്റുള്ളവരെക്കൊണ്ട് പണിയെടുപ്പിക്കുകയാണെന്നാണ് ഇവരുടെ വിമര്‍ശനം.

More Stories from this section

family-dental
witywide