
കാലിഫോര്‍ണിയ: കാലിഫോര്‍ണിയയിലെ പാം സ്പ്രിംഗ്സിലെ ഒരു ഫെര്‍ട്ടിലിറ്റി ക്ലിനിക്കിനു മുമ്പില്‍ ശനിയാഴ്ച നടന്ന ഒരു സ്ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും ക്ലിനിക്കിന് സാരമായ കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. കൊല്ലപ്പെട്ടയാള്‍ മനപ്പൂര്‍വ്വം ആസൂത്രണം ചെയ്ത് സ്‌ഫോടനം നടത്തിയതാണെന്ന നിഗമനത്തിലാണ് എഫ്ബിഐ.
സംഭവത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റതായി എഫ്ബിഐ ഉദ്യോഗസ്ഥര്‍ പറഞ്ഞു. എന്നാല്‍, പരിക്കുകള്‍ എത്രത്തോളം ഗുരുതരമാണെന്ന് വ്യക്തമല്ല. സംഭവസ്ഥലത്ത് തന്നെ മരിച്ച വ്യക്തിയുടെ പേരൊ മറ്റ് വിവരങ്ങളോ കണ്ടെത്താന്‍ അധികൃതര്‍ക്ക് ഇപ്പോഴും കഴിഞ്ഞിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ ഫെഡറല്‍ ഏജന്റുമാര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അറ്റോര്‍ണി ജനറല്‍ പാം ബോണ്ടി പറഞ്ഞു.















