യുഎസിലെ അല്ല നല്ലത്, ഇന്ത്യയിലെയാണ്! അമേരിക്കൻ വനിതയുടെ വീഡിയോ വൈറൽ, മികച്ച പാൽ കിട്ടുന്നത് ഇന്ത്യയിൽ

ഇന്ത്യയില്‍ ലഭിക്കുന്ന പാല്‍ യുഎസില്‍ കിട്ടുന്നതിനെക്കാള്‍ രുചിയുള്ളതാണെന്ന അഭിപ്രായവുമായി വിദേശ വനിത. ക്രിസ്റ്റന്‍ ഫിഷ എന്ന അമേരിക്കന്‍ യുവതിയുടെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. എന്തുകൊണ്ടാണ് താന്‍ ഇന്ത്യയില്‍ വില്‍ക്കുന്ന പാല്‍ ഇഷ്ടപ്പെടാന്‍ കാരണമെന്നും അവര്‍ പറയുന്നുണ്ട്. ഇരുരാജ്യങ്ങളേയും തമ്മില്‍ താരതമ്യം ചെയ്ത് ഇന്ത്യയിലേക്ക് എത്തിയശേഷമാണ് രണ്ട് രാജ്യങ്ങളിലും കിട്ടുന്ന പാല്‍ വ്യത്യസ്തമാണെന്ന് മനസിലായതെന്നും യുവതി പറഞ്ഞു.

ലോകത്തിലെ ആകെ പാല്‍ ഉപഭോഗത്തിന്‍റെ നാലിലൊന്നും ഇന്ത്യയിലാണെന്ന് അറിഞ്ഞപ്പോള്‍ അത്ഭുതപ്പെട്ടു പോയി. ഇന്ത്യയിലെ പാല്‍ തനിക്കിഷ്ടമാണ്. ഇവിടുത്തെ പാലില്‍ ക്രീമിന്‍റെ അംശം കൂടുതലാണ്. ഉയര്‍ന്നയളവില്‍ ക്രീമുള്ള പാലുപയോഗിച്ച് നല്ല രുചികരമായ പലഹാരമോ ചായയോ ഉണ്ടാക്കുന്നത് എങ്ങനെയെന്ന് ഇവിടെയുള്ളവര്‍ക്കറിയാം, യുവതി വീഡിയോക്കൊപ്പം പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.

More Stories from this section

family-dental
witywide