ലോകം മുഴുവൻ വർഷങ്ങളായി ചോദിക്കുന്ന ഒരു ചോദ്യത്തിന് ഉത്തരം കണ്ടെത്തി! ദൈവമുണ്ടോ അതോ ഇല്ലയോ?

ലോകം മുഴുവൻ വർഷങ്ങളായി ചോദിക്കുന്ന ഒരു ചോദ്യത്തിന് ഉത്തരം കണ്ടെത്തി ഹാർവാർഡിലെ ഗവേഷകർ. ദൈവം ഉണ്ടോ ഇല്ലയോ എന്നതിൽ ഒരു കണ്ടുപിടുത്തമാണ് ഗവേഷകർ നടത്തിയിരിക്കുന്നത്. ദൈവത്തിന്റെ അസ്തിത്വത്തിന് തെളിവ് നൽകാൻ സാധിക്കുന്ന മാത്തമാറ്റിക്കൽ ഫോർമുല കണ്ടെത്തിയെന്ന് ഹാർവാർഡിലെ ആസ്‌ട്രോഫിസിസ്റ്റ് ഡോ. വില്ലി സൂൺ അവകാശപ്പെട്ടു.

നൂതന ഗണിതശാസ്ത്രത്തെ അടിസ്ഥാനമാക്കിയുള്ള ഈ സിദ്ധാന്തം, ശാസ്ത്രത്തിനും ആത്മീയതയ്ക്കും ഇടയിലുള്ള അതിരുകൾ മറികടക്കുന്നതും, ദൈവമുണ്ടോ എന്ന കാലങ്ങളായുള്ള ചോദ്യത്തിന് ഒരു പുതിയ കോണിൽ ഉത്തരം നൽകുന്നതാണെന്നും ഗവേഷകർ വ്യക്തമാക്കുന്നു. ‘Fine-tuning argument’ അനുസരിച്ചുള്ളതാണ് പ്രശസ്ത ജ്യോതിശാസ്ത്രജ്ഞനും ബഹിരാകാശ എഞ്ചിനീയറുമായ ഡോ. വില്ലി സൂണിന്റെ സിദ്ധാന്തം.

ദൈവത്തിന്റെ അസ്തിത്വം തെളിയിക്കുന്ന പ്രധാനഘടനം ഒരു ഗണിത സമവാക്യമായിരിക്കാമെന്നാണ് പഠനം നടത്തിയ ഗവേഷകർ പറയുന്നത്. വർഷങ്ങൾക്ക് മുമ്പ് പോൾ ഡിറാക് എന്ന കേംബ്രിഡ്ജ് പ്രൊഫസറാണ് ഇത്തരമൊരു ചിന്തയ്ക്ക് തുടക്കമിട്ടത്. ഭൗതികശാസ്ത്രത്തിന്റെ അടിസ്ഥാന നിയമങ്ങളെ വെല്ലുവിളിക്കുന്നതായിരുന്നു പോൾ ഡിറാക്കിന്റെ വിപ്ലവകരമായ സമവാക്യം. Antimatter അസ്ഥിത്വങ്ങളെ കുറിച്ച് വരെ പ്രവചിക്കുന്നതായിരുന്നു ഡിറാക്കിന്റെ സിദ്ധാന്തം. ഇവ കൂടി അടിസ്ഥാനമാക്കിയുള്ളതായിരുന്നു നിലവിലെ പഠനം.

More Stories from this section

family-dental
witywide