ഇന്ത്യയുടെ സ്വാതന്ത്ര്യവും ജനാധിപത്യവും അപകടത്തിലായെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ എംപി; IOC ട്രൈസ്റ്റേറ്റ് ചാപ്‌റ്റേഴ്‌സ് സ്വാതന്ത്യദിനാഘോഷത്തിൽ മുഖ്യാതിഥിയായി ഉണ്ണിത്താൻ

ന്യു യോർക്ക്: ഇന്ത്യയുടെ സ്വാതന്ത്ര്യവും ജനാധിപത്യവും  അപകടത്തിലായ അവസ്ഥയിലൂടെയാണ് രാജ്യം കടന്നു പോകുന്നത് എന്ന് കാസർകോഡ് എം.പി രാജ്‌മോഹൻ ഉണ്ണിത്താൻ. ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ട്രൈസ്റ്റേറ്റ് ചാപ്‌റ്റേഴ്‌സ്  റോക്ക് ലാൻഡിലെ കോങ്കേഴ്‌സിൽ സംഘടിപ്പിച്ച സ്വാതന്ത്യദിനാഘോഷത്തിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിത്തന്നതും രാജ്യത്ത്  ജനാധിപത്യവും മതേതരത്വവും  സാധ്യമാക്കിയതും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഐതിഹാസിക പോരാട്ടം കൊണ്ടാണെന്ന് ഓർക്കണമെന്ന് ഉണ്ണിത്താൻ പറഞ്ഞു .

400 സീറ്റ് കിട്ടിയാൽ ഇന്ത്യയുടെ ഭരണഘടന മാറ്റിയെഴുതും എന്നുപറഞ്ഞവരാണ് ഇന്ന് രാജ്യം ഭരിക്കുന്നത്. ആർഎസ്എസ് രൂപീകരിച്ച് 100 വർഷത്തിനുള്ളിൽ ഇന്ത്യയിലെ ജനാധിപത്യം തകർക്കുമെന്നും ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കി മാറ്റുമെന്നുമുള്ള അവരുടെ  പ്രഖ്യാപനം നടപ്പിലാക്കാനുള്ള ശ്രമങ്ങളാണ് ഇന്ത്യയിൽ ഇന്ന് നടക്കുന്നത്. രാജ്‌മോഹൻ ഉണ്ണിത്താൻ പറഞ്ഞു.

ഐ.ഓ.സി. പ്രസിഡന്റ് മൊഹിന്ദർസിംഗ് ഗിൽസിയൻ, ഐ.ഓ.സി. വൈസ് ചെയർ ജോർജ് എബ്രഹാം, കേരള ചാപ്ടർ നേതാക്കളായ ലീല മാരേട്ട്, പോൾ  കറുകപ്പള്ളി, ജോസ് ജോർജ്,  നോവ ജോർജ്,  ഷൈമി  ജേക്കബ്, വർഗീസ് പോത്താനിക്കാട്, തുടങ്ങിയവർ നേതൃത്വം നൽകി. റോക്ക് ലാൻഡ് ലെജിസ്ളേറ്റർ ഡോ. ആനി പോൾ, ബൽദേവ്  രൺധാവ  തുടങ്ങിയവർ പ്രസംഗിച്ചു.

1968 ൽ രാഷ്ട്രീയത്തിൽ പ്രവേശിച്ച താൻ  ആദ്യമായാണ് അമേരിക്കയിൽ വരുന്നതെന്നും ജീവിതത്തിൽ ആദ്യമായാണ് ഒരു വിദേശരാജ്യത്ത് ഇന്ത്യയുടെ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതെന്നും പറഞ്ഞുകൊണ്ടാണ്  രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി. പ്രസംഗം ആരംഭിച്ചത്.

IOC Tristate Chapters Celebrate Independence Day Rajmohan Unnithan

More Stories from this section

family-dental
witywide