ഇസ്രയേൽ വ്യോമാക്രമണത്തിൽ ഇറാന്റെ സംയുക്ത സൈനിക മേധാവി മുഹമ്മദ് ബാഗേരിയും കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്

ടെഹ്‌റാന്‍: ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഇറാന്റെ സംയുക്ത സൈനിക മേധാവി മുഹമ്മദ് ബാഗേരിയും കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്. ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് കോര്‍ (ഐആര്‍ജിസി) മേധാവി ഹുസൈന്‍ സലാമി കൊല്ലപ്പെട്ടെന്ന വിവരമാണ് ആദ്യം പുറത്തുവന്നത്. പിന്നാലെയാണ് ബാഗേരിയുടേയും മരണം രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

ഇറാനെതിരെ ഇസ്രയേല്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ച ഓപ്പറേഷന്‍ റൈസിങ് ലയണില്‍ ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനില്‍ മാത്രം 6 സ്‌ഫോടനങ്ങള്‍ നടന്നെന്നും ഇറാന്റെ ആണവ പ്ലാന്റുകള്‍ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നും ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ് അറിയിച്ചു. ഇറാന്റെ ഭീഷണിയെ നേരിടുന്നതിനായി ‘ഓപ്പറേഷന്‍ റൈസിങ് ലയണ്‍’ തുടരുമെന്നും ഇസ്രയേല്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഇറാനില്‍ നടത്തിയ വന്‍ ആക്രമണത്തില്‍ വിശദീകരണവുമായി ഇസ്രയേല്‍ പ്രതിരോധ സേന (IDF)എക്‌സില്‍ എത്തിയിരുന്നു. ആണവായുധ നിര്‍മാണത്തില്‍ നിന്ന് ഇറാനെ തടയുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും ഒഴിച്ചുകൂടാനാകാത്ത ഒരു ഭീഷണിക്കെതിരെയാണ് തങ്ങള്‍ ആക്രമണം നടത്തിയിരിക്കുന്നതെന്നും ഐഡിഎഫ് വക്താവ് എക്‌സിലൂടെ അറിയിച്ചു. ഇറാന്‍ ഓപ്പറേഷന്‍ പ്രതിരോധത്തിനായാണെന്നും തങ്ങളുടെ കുട്ടികളുടെ ഭാവിക്കു വേണ്ടിയാണെന്നും സേന കൂട്ടിച്ചേര്‍ത്തു.

Also Read

More Stories from this section

family-dental
witywide