‘ഖലിസ്ഥാൻ തീവ്രവാദവും ഹിന്ദു ദേശീയവാദവും പുതിയ ഭീഷണികൾ’; പട്ടികയിൽ ഉൾപ്പെടുത്തി ബ്രിട്ടൻ

ലണ്ടൻ: ഹിന്ദു ദേശീയതയും ഖലിസ്ഥാൻ തീവ്രവാദവും യു.കെയിലെ പുതിയ ഭീഷണികളാണെന്ന അധികൃതർ. ആഭ്യന്തര വകുപ്പിൽനിന്ന് ചോർന്ന രേഖയിലാണ് ഇവ പട്ടികപ്പെടുത്തിയിട്ടുള്ളത്. ഹിന്ദു ദേശീയ തീവ്രവാദത്തെ തീവ്ര ആശയമെന്നാണ് വിശേഷിപ്പിക്കുന്നതെന്ന് ​ഗാർഡിയൻ റിപ്പോർട്ട് ചെയ്തു. ഏറ്റവും ഗുരുതര പ്രശ്നമുള്ളത് ഖലിസ്ഥാനി തീവ്രവാദമാണെന്നും സർക്കാർ രേഖയിൽ പറയുന്നു. യു.കെ ആഭ്യന്തര വകുപ്പ് സെക്രട്ടറി യേറ്റ് കൂപ്പർ 2024 ആഗസ്റ്റിൽ കമീഷൻ ചെയ്ത സമിതിയുടെ റിപ്പോർട്ടാണ് ചോർന്നത്.

ഹിന്ദു ദേശീയ തീവ്രവാദവും ഹിന്ദുത്വയും ആദ്യമായാണ് ഭീഷണി ഉയർത്തുന്ന ആശയങ്ങളുടെ പട്ടികയിൽ യു.കെ ഉൾപ്പെടുത്തുന്നത്. 2022 ആഗസ്റ്റിൽ ഇന്ത്യ -പാകിസ്താൻ ഏഷ്യകപ്പ് മത്സരത്തിനു പിന്നാലെ, ലെസ്റ്ററിൽ ബ്രിട്ടീഷ് ഹിന്ദുക്കളും ബ്രിട്ടീഷ് മുസ്‌ലിംകളും തമ്മിൽ സംഘർഷമുണ്ടായതിന്‍റെ പശ്ചാത്തലത്തിലാണ് ഹിന്ദു ദേശീയ തീവ്രവാദത്തെ പട്ടികയിൽ ഉൾപ്പെടുത്തിയത്.ഖലിസ്ഥാൻ വാദികൾ മുസ്‌ലിം വിരുദ്ധത വളർത്തുന്നുവെന്നും ഇന്ത്യയും ബ്രിട്ടനും സിഖുകാർക്കെതിരെ ഒരുമിച്ച് പ്രവർത്തിക്കുന്നുവെന്ന രീതിയിൽ ഗൂഢാലോചന സിദ്ധാന്തമുണ്ടാക്കുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.

Khalistan terrorism and Hindu nationalism is arising threats in UK, says Report

More Stories from this section

family-dental
witywide