
മധുര : തമിഴ്‌നാട്ടിലെ മധുരയില്‍ നടക്കുന്ന 24-ാംപാര്‍ട്ടി കോണ്‍ഗ്രസിനിടെ സിപിഎം നേതാവ് എംഎം മണിക്ക് ഹൃദയാഘാതം ഉണ്ടായി. ഉടന്‍ തന്നെ മധുരയിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനില തൃപ്തികരമെന്നാണ് കുടുംബാംഗങ്ങള്‍ അറിയിച്ചു.
ഇടുക്കിയില്‍ നിന്നുള്ള മുതിര്‍ന്ന നേതാവായ അദ്ദേഹം സിപിഎം സംസ്ഥാന സമിതി അംഗമാണ്. തീവ്രപരിചരണ വിഭാഗത്തിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്.