റിയോ ഡി ജനീറോ: പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ ബ്രസീലിലെ റിയോ ഡി ജനേറയിലെത്തി. അർജന്റീനയിൽ നിന്നാണ് മോദി ബ്രസീലിൽ എത്തിയത്. മോദിയെ ഗാലിയോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ പ്രധാനമന്ത്രിയെ ബ്രസീൽ സ്വീകരിച്ചു. ആറ് പതിറ്റാണ്ടിനുശേഷം ബ്രസീൽ സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. ഇന്ത്യൻ സമയം വൈകിട്ട് ഏഴിനാണ് ബ്രിക്സ് അംഗരാജ്യങ്ങളുടെ ആദ്യ സെഷൻ. ബ്രിക്സ് ഉച്ചകോടിയിലെ പ്രഖ്യാപനത്തിൽ പഹൽഗാം ഭീകരാക്രമണവും പരാമർശിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെടും. ഉച്ചകോടിയിൽ ഭീകരവാദത്തെ ശക്തമായി എതിർക്കണമെന്നും മോദി ആവശ്യപ്പെടും. ഭീകരതയെ ചെറുക്കാനുള്ള അവകാശം ഊന്നിപറയണം എന്നും ഇന്ത്യയുടെ നിർദ്ദേശമുണ്ട്. ആഗോള സുരക്ഷ, സമാധാനം എന്നതാണ് ഉച്ചകോടിയിലെ ആദ്യ അജണ്ട. നിലവിലെ സംഘർഷങ്ങൾ ഉച്ചകോടി ചർച്ച ചെയ്യും.
ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ നരേന്ദ്ര മോദി ബ്രസീലിൽ
July 6, 2025 8:23 AM
More Stories from this section
ഹോർമുസ് കടലിടുക്കിൽ യുഎസിന് പൂർണ്ണ നിയന്ത്രണമെന്ന് വീണ്ടും ട്രംപ്; ഇറാൻ്റെ സമ്പദ്വ്യവസ്ഥ തകർച്ചയിലെന്നും പരിഹാസം
യുഎസിന് തിരിച്ചടിയുമായി ഇറാൻ: ജോർദാനിലും ഗൾഫ് തീരങ്ങളിലും മിസൈൽ-ഡ്രോൺ ആക്രമണം, അമേരിക്കയെ മറക്കാനാവാത്ത പാഠങ്ങൾ പഠിപ്പിക്കുമെന്ന് മൊജ്തബ ഖമേനി, പശ്ചിമേഷ്യ വീണ്ടും യുദ്ധമുനമ്പിൽ












