‘അധികാരപരിധിയില്ല’; സിന്ധു ജല ഉടമ്പടിയിൽ ആർബിട്രേഷൻ കോടതിയുടെ വിധി തള്ളി ഇന്ത്യ

ന്യൂഡൽഹി: സിന്ധു ജല ഉടമ്പടിയുമായി ബന്ധപ്പെട്ട് ലോകബാങ്ക് രൂപീകരിച്ച ആർബിട്രേഷൻ കോടതിയുടെ വിധി ഇന്ത്യ തള്ളി. നിയമവിരുദ്ധമായി രൂപീകരിച്ച സംവിധാനമാണ് ഇതെന്ന് വിദേശകാര്യ മന്ത്രാലയം (MEA) വ്യക്തമാക്കി. പാകിസ്ഥാനുമായുള്ള സിന്ധു ജല ഉടമ്പടി താൽക്കാലികമായി നിർത്തിവെക്കാനുള്ള ഇന്ത്യയുടെ തീരുമാനം തുടർന്നും പ്രാബല്യത്തിൽ ഉണ്ടാകുമെന്ന് വിദേശകാര്യ മന്ത്രാലയം തിങ്കളാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

“ഉടമ്പടിയിലെ വ്യവസ്ഥകൾ വ്യക്തമായി ലംഘിച്ചാണ് ലോകബാങ്ക് ഈ കോടതിയെന്ന് വിളിക്കപ്പെടുന്ന സംവിധാനത്തെ രൂപീകരിച്ചത്. നിയമവിരുദ്ധമായി രൂപീകരിച്ച ഈ സംവിധാനത്തിന്റെ മുൻകാല പ്രഖ്യാപനങ്ങൾ തള്ളിയതുപോലെ, ഇപ്പോഴത്തെ വിധിയും ഇന്ത്യ പൂർണമായി തള്ളുന്നു,” എന്ന് മന്ത്രാലയം വ്യക്തമാക്കി. നിയമപരമായി ഈ ‘ആർബിട്രേഷൻ കോടതി’യുടെ അസ്തിത്വം ഇന്ത്യ ഒരിക്കലും അംഗീകരിച്ചിട്ടില്ലെന്നും മന്ത്രാലയം പറഞ്ഞു.

ഇത്തരമൊരു തർക്കപരിഹാര സംവിധാനം രൂപീകരിച്ചതുതന്നെ സിന്ധു ജല ഉടമ്പടിയുടെ ഗുരുതരമായ ലംഘനമാണെന്നാണ് ഇന്ത്യയുടെ നിലപാട്. അതുകൊണ്ടുതന്നെ ഇന്ത്യ ഈ സംവിധാനത്തിന് മുന്നിൽ ഒരിക്കലും ഹാജരായിട്ടില്ല. ഇതിന്റെ മുൻകാല പ്രഖ്യാപനങ്ങൾക്കും ഇന്ത്യ യാതൊരു പ്രാധാന്യവും നൽകിയിട്ടില്ല എന്നും വിദേശകാര്യ മന്ത്രാലയം കൂട്ടിച്ചേർത്തു. ഇന്ത്യയുടെ പരമാധികാര തീരുമാനങ്ങളെക്കുറിച്ച് വിധി പറയാൻ ഈ കോടതിക്ക് യാതൊരു അധികാര പരിധിയുമില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. ഇപ്പോഴോ ഭാവിയിലോ ഈ സംവിധാനം നടത്തുന്ന പ്രഖ്യാപനങ്ങൾക്ക് ഇന്ത്യ നടപ്പാക്കുന്ന പദ്ധതികളുമായി ബന്ധപ്പെട്ട നടപടികളിൽ യാതൊരു സ്വാധീനവും ഉണ്ടാകില്ല എന്നും മന്ത്രാലയം അറിയിച്ചു.

അതേസമയം, സിന്ധു ജല ഉടമ്പടി താൽക്കാലികമായി നിർത്തിവെക്കാനുള്ള ഇന്ത്യയുടെ കാരണങ്ങൾ ഉടമ്പടി സസ്‌പെൻഡ് ചെയ്യുന്നതിനോ അവസാനിപ്പിക്കുന്നതിനോ മതിയായതല്ലെന്ന് ആർബിട്രേഷൻ കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. അതിനാൽ സിന്ധു ജല ഉടമ്പടി പൂർണമായും പ്രാബല്യത്തിൽ തുടരുന്നു. ഉടമ്പടിക്ക് കീഴിലുള്ള ബാധ്യതകൾ ഇന്ത്യ പാലിക്കണമെന്ന് ആർബിട്രേഷൻ കോടതി പറഞ്ഞു.

കഴിഞ്ഞ വർഷം ഏപ്രിലിൽ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് പിന്നാലെയാണ് ഇന്ത്യ സിന്ധു ജല ഉടമ്പടി താൽക്കാലികമായി നിർത്തിവെച്ചത്. തുടർന്ന് പാകിസ്ഥാനിലെ നേതാക്കൾ പലതവണ ജലവിഹിതത്തെ തങ്ങളുടെ ‘ചുവന്ന വര’ എന്ന് വിശേഷിപ്പിക്കുകയും ഇന്ത്യയുടെ തീരുമാനത്തിനെതിരെ മുന്നറിയിപ്പ് നൽകുകയും ചെയ്തു. ഇന്ത്യയുടെ നടപടി യുദ്ധപ്രഖ്യാപനത്തിന് തുല്യം ആണെന്നും പാകിസ്ഥാൻ നേതാക്കൾ ആരോപിച്ചിരുന്നു.

Ministry of external affairs on Monday categorically rejected a ruling by World Bank-constituted Court of Arbitration on Indus Water Treaty, terming it an “illegally constituted” organisation.

More Stories from this section

family-dental
witywide