അടിച്ചും തിരിച്ചടിച്ചും അമേരിക്കയും ഇറാനും ; രാജ്യാന്തര വിപണിയിൽ എണ്ണവില കുതിച്ചുയരുന്നു

ന്യൂയോർക്ക്: യുഎസും ഇറാനും തമ്മിൽ കഴിഞ്ഞ രാത്രിയിൽ ഉണ്ടായ ശക്തമായ പരസ്പര വ്യോമാക്രമണങ്ങളെ തുടർന്ന് രാജ്യാന്തര വിപണിയിൽ അസംസ്കൃത എണ്ണവിലയിൽ വൻ വർദ്ധനവ്. മധ്യേഷ്യയിലെ കടുത്ത രാഷ്ട്രീയ സംഘർഷങ്ങൾ എണ്ണ വിതരണത്തെ ബാധിക്കുമെന്ന ആശങ്ക ശക്തമായതോടെയാണ് വില വീണ്ടും ഉയർന്നത്. ഇതോടെ മേഖലയിലെ സമാധാനശ്രമങ്ങൾക്ക് കനത്ത തിരിച്ചടിയേറ്റിരിക്കുകയാണ്.

ഇന്ന് വ്യാപാരത്തിൻ്റെ ആദ്യ മണിക്കൂറുകളിൽ തന്നെ എണ്ണവില ഒരു ശതമാനത്തോളം വർദ്ധിച്ചു. മുൻ ദിവസങ്ങളിലെ വിലക്കയറ്റത്തിന് പിന്നാലെയാണ് പുതിയ വർദ്ധനവ്. രാജ്യാന്തര മാനദണ്ഡമായ ബ്രെൻ്റ് ക്രൂഡ് ഫ്യൂച്ചേഴ്‌സ് 87 സെന്റ് (0.92 ശതമാനം) ഉയർന്ന് ബാരലിന് 95.52 ഡോളറിലെത്തി. യുഎസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് (WTI) ക്രൂഡ് ഫ്യൂച്ചേഴ്സ് 80 സെന്റ് (0.89 ശതമാനം) വർദ്ധിച്ച് 91.02 ഡോളറിലാണ് വ്യാപാരം തുടരുന്നത്. കഴിഞ്ഞ ദിവസത്തെ വിപണിയിൽ രണ്ടും 4 ഡോളറിലധികം ഉയർന്നിരുന്നു. ജൂലൈ 24-ന് ശേഷമുള്ള ബ്രെന്റ് ക്രൂഡിൻ്റെയും, ജൂലൈ 23-ന് ശേഷമുള്ള WTI-യുടെയും ഏറ്റവും വലിയ ഒറ്റദിന മുന്നേറ്റമാണിത്. വരും ദിവസങ്ങളിലും യുദ്ധസമാനമായ അന്തരീക്ഷം തുടർന്നാൽ എണ്ണവില ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തൽ.

America and Iran strike back; Oil prices soar in the international market

More Stories from this section

family-dental
witywide