പ്രതിരോധ മന്ത്രിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമടക്കം പ്രധാനമന്ത്രിയുടെ വസതിയില്‍, വെടിനിര്‍ത്തലിനുശേഷമുള്ള സ്ഥിതിഗതികള്‍ വിലയിരുത്തി പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ഇന്ത്യ – പാക്ക് സംഘര്‍ഷം അവസാനിപ്പിക്കാനുള്ള വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതിനു പിന്നാലെ പ്രതിരോധ മേഖലയിലെ ഉദ്യോഗസ്ഥരെക്കണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് (സിഡിഎസ്) ജനറല്‍ അനില്‍ ചൗഹാന്‍, മൂന്ന് സൈനിക മേധാവികള്‍ എന്നിവരാണ് പ്രധാനമന്ത്രിയുടെ വസതിയിലെത്തി യോഗത്തില്‍ പങ്കെടുത്തത്.

ശനിയാഴ്ച പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ ലംഘിക്കുകയും പിന്നീട് വെടിനിര്‍ത്തല്‍ പാലിക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് വ്യക്തമാക്കുകയും ചെയ്തതിനെത്തുടര്‍ന്ന് രാത്രിയില്‍ രാജ്യത്തെ അതിര്‍ത്തികള്‍ പൊതുവേ ശാന്തമായിരുന്നു. ഇതേത്തുടര്‍ന്നാണ് യോഗം നടന്നത്. സ്ഥിതിഗതിക്കളെക്കുറിച്ച് പ്രധാനമന്ത്രിയെ ധരിപ്പിച്ചിട്ടുണ്ട്.

More Stories from this section

family-dental
witywide