
ബ്രസൽസ്: റഷ്യ – യുക്രൈൻ യുദ്ധം അവസാനിപ്പിക്കാനും ഊര്‍ജ്ജ നിലയങ്ങളുടെ സംരക്ഷണം ഏറ്റെടുക്കാമെന്നും ടെലിഫോണ്‍ ചര്‍ച്ചയില്‍ അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന് ഉറപ്പ് നൽകിയിതിന് പിന്നാലെ യുക്രൈൻ പ്രസിഡന്‍റ് വ്ലാദിമിര്‍ സെലന്‍സ്കി യുറോപ്യന്‍ യൂണിയന്‍ നേതാക്കളുമായുള്ള കൂടിക്കാഴ്ച തുടങ്ങി. യുറോപ്യന്‍ യൂണിയന്‍ നേതാക്കളുമായുള്ള ചർച്ചക്കിടെ റഷ്യക്കും പ്രസിഡന്‍റ് വ്ലാഡ്മിർ പുടിനുമെതിരെ രൂക്ഷ വിമർശനവുമായി സെലൻസ്കി രംഗത്തെത്തുകയും ചെയ്തു.
യുക്രൈൻ – റഷ്യ യുദ്ധം അവസാനിപ്പിക്കുന്നതിലും വെടിനിർത്തലിലും ലോക രാജ്യങ്ങൾക്ക് നൽകിയ വാക്ക് പുടിൻ പാലിക്കണമെന്നാണ് സെലന്‍സ്കി ആവശ്യപ്പെട്ടത്. യുദ്ധം നീട്ടിക്കൊണ്ടുപോകാൻ റഷ്യ അനാവശ്യ ഉപാധികൾ വയ്ക്കുന്നുവെന്നാണ് യുക്രൈൻ പ്രസിഡന്‍റ് ഇന്ന് പറഞ്ഞു. ലോകത്തിന് നൽകിയ വാഗ്ദാനം പാലിക്കാൻ റഷ്യ തയ്യാറാകണമെന്നും സെലൻസ്കി ആവശ്യപ്പെട്ടു.
അതേസമയം യുക്രൈൻ പ്രസിഡന്‍റ് വ്ലാദിമിര്‍ സെലന്‍സ്കിയും യുറോപ്യന്‍ യൂണിയന്‍ നേതാക്കളുമായുള്ള ചർച്ച പുരോഗമിക്കുകയാണ്. ബ്രസല്‍സിലാണ് യൂറോപ്യന്‍ യൂണിയന്‍ നേതാക്കള്‍ യോഗം ചേരുന്നത്.