കരിങ്കടലില്‍ മാത്രമല്ല, ഊര്‍ജ മേഖലകളിലും ആക്രമണം നിര്‍ത്തിവയ്ക്കാന്‍ റഷ്യ-യുക്രെയ്ന്‍ ധാരണ

വാഷിംഗ്ടണ്‍ : റഷ്യ യുക്രെയ്ന്‍ യുദ്ധത്തില്‍ വലിയ ആശ്വാസമായി ഊര്‍ജ മേഖലകളിലും ആക്രമണം നിര്‍ത്തിവയ്ക്കാന്‍ ഇരു രാജ്യങ്ങളും ധാരണയായി. എണ്ണ ശുദ്ധീകരണശാലകള്‍, എണ്ണ, വാതക പൈപ്പ്ലൈനുകള്‍, അണുശക്തി നിലയങ്ങള്‍, ഇന്ധന സംഭരണ ശാലകള്‍, പമ്പിങ് സ്റ്റേഷനുകള്‍ എന്നിവയടക്കമുള്ള ഊര്‍ജ മേഖലകളിലാണ് റഷ്യയും യുക്രെയ്‌നും താല്‍ക്കാലികമായി ആക്രമണങ്ങള്‍ നിര്‍ത്താന്‍ ധാരണയിലെത്തിയത്.

കരിങ്കടലില്‍ ആക്രമണം നിര്‍ത്തിവയ്ക്കാനും ധാരണയായിരുന്നു. സൗദി അറേബ്യയില്‍ യുഎസിന്റെ മധ്യസ്ഥതയില്‍ നടത്തിയ ചര്‍ച്ചയിലാണ് ഈ ആശ്വാസ നീക്കമുണ്ടായിരിക്കുന്നത്. ഇതോടെ റഷ്യയ്ക്കെതിരെ ഏര്‍പ്പെടുത്തിയിരുന്ന ഏതാനും ഉപരോധങ്ങള്‍ പിന്‍വലിക്കാനും യുഎസ് തീരുമാനിച്ചിട്ടുണ്ട്.

ധാരണ അനുസരിക്കാന്‍ യുക്രൈന്‍ പ്രസിഡന്റ് വ്‌ലാഡ്മിര്‍ സെലന്‍സ്‌കിയോട് അമേരിക്ക നിര്‍ദേശിക്കണമെന്നും റഷ്യ ആവശ്യപ്പെട്ടിട്ടുണ്ട്. യുക്രെയ്‌ന് ഇനി കരിങ്കടല്‍ വഴി ധാന്യ കയറ്റുമതിക്ക് തടസ്സമില്ലെന്നും ധാരണയായിട്ടുണ്ട്.

More Stories from this section

family-dental
witywide