വാഷിംങ്ടൺ: അമേരിക്കയിൽ പേര് മാറ്റവുമായി ട്രംപ്. പ്രതിരോധ വകുപ്പിന്റെ പേര് മാറ്റി ഇനി യുദ്ധ വകുപ്പ് എന്ന പേരിലും പ്രതിരോധ സെക്രട്ടറി ഇനിമുതൽ സെക്രട്ടറി ഓഫ് വാർ എന്ന പേരിലും അറിയപ്പെടുമെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണാൾഡ് ട്രംപ്. പേരുമാറ്റിക്കൊണ്ടുള്ള ഉത്തരവിൽ ട്രംപ് ഒപ്പുവെച്ചു. പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തിന്റെ ഓഫീസിന് പുറത്തെ ബോർഡും മാറ്റിയിട്ടുണ്ട്.
‘എക്‌സി’ൽ യുദ്ധ വകുപ്പ് എന്ന പേരിലുള്ള ബോർഡ് മാറ്റി സ്ഥാപിക്കുന്നതിൻ്റെ വീഡിയോ പീറ്റർ ഹെഗ്സെത്ത് ‘ പങ്കുവെച്ചു. വൈറ്റ് ഹൗസ് ഔദ്യോഗികമായി പേര് പുനർനാമകരണം ചെയ്‌ത വിവരം ‘എക്സി’ലൂടെ അറിയിക്കുകയും ചെയ്തു. അമേരിക്കയ്ക്ക് പ്രതിരോധം എന്തിനാണ്. പേര് മാറ്റലിലൂടെ സൈനിക വിജയത്തിൻ്റെ പുതിയൊരു ഘട്ടത്തിലേക്ക് നയിക്കും . ദൃഢനിശ്ചത്തിന്റെ സന്ദേശം നൽകാൻ വേണ്ടിയാണ് പേരുകൾ മാറ്റുന്നതെന്നും ട്രംപ് പറഞ്ഞു.
ഒന്നും രണ്ടും ലോക മഹായുദ്ധങ്ങൾ നമ്മൾ ജയിച്ചു. അതിന് മുമ്പും ഇടയിലുമെല്ലാം നമ്മൾ ജയിച്ചു. ജാഗ്രത ഇനിയും തുടരുക. അതുകൊണ്ട് പേര് പ്രതിരോധ വകുപ്പിനെ യുദ്ധവകുപ്പാക്കി മാറ്റി. എല്ലായിടത്തും നമ്മൾ ജയിക്കേണ്ടതായിരുന്നു, എല്ലാ യുദ്ധങ്ങളിലും നമ്മൾക്കു ജയിക്കാമായിരുന്നു. പക്ഷെ, നമ്മൾ തിരഞ്ഞെടുത്തത് രാഷ്ട്രീയ ശരികേടുകളായിരുന്നുവെന്നും ട്രംപ് കൂട്ടിച്ചേർത്തു. അതേസമയം, പേരുമാറ്റലിൽ അമേരിക്കൻ കോൺഗ്രസിൻ്റെ അംഗീകാരം ആവശ്യമാണ്.













