മൈക്ക് ഒന്ന് മുഖത്തു തട്ടി, മാധ്യമ പ്രവർത്തകയോട് ആദ്യം ചൊടിച്ച് ട്രംപ്; പിന്നാലെ ഞെട്ടിക്കുന്ന പ്രതികരണം, വീഡിയോ വൈറൽ

വാഷിംഗ്ടൺ: ചോദ്യം ചോദിക്കുന്നതിനിടെ മൈക്ക് മുഖത്ത് തട്ടിയതോടെ യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് മാധ്യമ പ്രവർത്തകയോട് ചൊടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. വാഷിംഗ്ടണില്‍ നിന്ന് തിരിക്കുന്നതിന് തൊട്ടുമുമ്പ് മാധ്യമ പ്രവർത്തകരോട് സംസാരിക്കവെയാണ് സംഭവം. ഗാസയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കാണ് ട്രംപ് നൽകിയിരുന്നത്. ഏത് ചാനലിൽ നിന്നുള്ളയാളാണ് മാധ്യമപ്രവര്‍ത്തക എന്നത് വ്യക്തമായിട്ടില്ല.

മാർച്ച് 14 ന് ജോയിന്റ് ബേസ് ആൻഡ്രൂസിൽ നടന്ന ഒരു വാര്‍ത്താ സമ്മേളനത്തിനിടെ ആയിരുന്നു അപ്രതീക്ഷിതമായ സംഭവം. വാഷിംഗ്ടൺ ഡിസിയിൽ നിന്ന് പുറപ്പെടുന്നതിന് മുമ്പ് ട്രംപ് മാധ്യമങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു. ക്യാമറയിൽ പതിഞ്ഞ സംഭവം പിന്നീട് വൈറലാവുകയായിരുന്നു. ‘ഇന്നത്തെ ടെലിവിഷൻ സ്ക്രീൻ അവര്‍ കൊണ്ടുപോയി, ഈ രാത്രി അവര്‍ തന്നെ വലിയ സ്റ്റോറിയായി മാറി’- എന്നായിരുന്നു ട്രംപ് ചിരിച്ചുകൊണ്ട് പറ‍ഞ്ഞത്. ആദ്യം അസ്വസ്ഥനായെങ്കിലും പിന്നീട് രസകരമായി തന്നെ ട്രംപ് വിഷയം കൈകാര്യം ചെയ്തു.

മൈക്ക് വീണതിനെ തുടർന്ന് കുറച്ചു നേരത്തേക്ക് ട്രംപും മാധ്യമ പ്രവർത്തകരുമായുള്ള സംഭാഷണം തടസപ്പെട്ടു. എന്നാല്‍, വിമാനത്തിൽ കയറുന്നതിനു തൊട്ടു മുമ്പായി എല്ലാ ചോദ്യങ്ങൾക്കും മറുപടി നൽകിയ ശേഷമാണ് ട്രംപ് മടങ്ങിയത്. സംഭവത്തെ തുടർന്ന് റിപ്പോർട്ടർക്കെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ വിമർശനങ്ങൾ ഉയർന്നിരുന്നു.

More Stories from this section

family-dental
witywide