കണ്ണീരിലായി വേളാങ്കണ്ണി യാത്ര; തമിഴ്‌നാട്ടില്‍ നാല് മലയാളികള്‍ക്ക് ദാരുണാന്ത്യം

ചെന്നൈ : വേളാങ്കണ്ണി യാത്രയ്ക്കിടെ വാഹനാപകടത്തില്‍ നാലു മലയാളികള്‍ മരണപ്പെട്ടു. തമിഴ്‌നാട്ടിലെ തിരുവാരൂരില്‍ വാനും ബസും കൂട്ടിയിടിച്ചാണ് തിരുവനന്തപുരം സ്വദേശികളായ രജിനാഥ്, രാജേഷ്, സജിത്ത്, രാഹുല്‍ എന്നിവര്‍ക്ക് ജീവന്‍ നഷ്ടമായത്.

കാഞ്ഞിരംകുളം സ്വദേശി റജീനാഥ്, തിരുവനന്തപുരം നെല്ലിമൂട് സ്വദേശികളായ സാബു, സുനില്‍ എന്നിവരെ സാരമായ പരുക്കുകളോടെ സമീപത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരെല്ലാം വാനില്‍ യാത്ര ചെയ്തിരുന്നവരാണ്. തിരുവാരൂരിലെ തിരുതുരൈപൂണ്ടിക്കടുത്തുള്ള കരുവേപ്പന്‍ചേരിയിലാണ് അപകടം.

രാമനാഥപുരത്തേക്ക് പോവുകയായിരുന്നു ബസുമായാണ് വേളാങ്കണ്ണിയിലേക്ക് തീര്‍ഥാടന യാത്ര പോയ സംഘത്തിന്റെ വാന്‍ ഇടിച്ചത്.

Also Read

More Stories from this section

family-dental
witywide