
കണ്ണൂർ: 47-ാം വിവാഹവാർഷിക ദിനത്തിൽ ജീവിതപങ്കാളിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ. ഭാര്യ കമലയ്ക്കൊപ്പം നിൽക്കുന്ന വിവാഹ വേളയിലെടുത്ത ചിത്രവും പുതിയ ചിത്രവുമാണ് ഇൻസ്റ്റഗ്രാമിൽ പിണറായി വിജയൻ പങ്കുവെച്ചത്.

‘ഒരുമിച്ചുള്ള 47 വർഷങ്ങൾ’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചത്. നിമിഷങ്ങൾക്കകം നിരവധി പേരാണ് ഫോട്ടോയ്ക്ക് താഴെ ആശംസകളുമായെത്തിയത്. ഇരുവരുടെയും വിവാഹം 1979 സെപ്റ്റംബർ രണ്ടിനായിരുന്നു. വീണാ വിജയനും വിവേക് കിരണും ആണ് മക്കൾ. വീണയുടെ ഭർത്താവ് മുൻ മന്ത്രിയും എംഎൽഎയുമായ പി.എ. മുഹമ്മദ് റിയാസ് ആണ്.
47 years together; Pinarayi Vijayan shares wedding photo on wedding anniversary.










