ഇന്ത്യൻ വംശജർക്കെതിരായ ‘ വംശീയ പരാമർശം’; ട്രംപിനെതിരെ പ്രമേയം അവതരിപ്പിച്ച് എട്ട് യുഎസ് പ്രതിനിധികൾ

വാഷിങ്ടൺ: ഇന്ത്യൻ-അമേരിക്കക്കാരെയും ചൈനീസ്-അമേരിക്കക്കാരെയും അപമാനിക്കുന്ന തരത്തിലുള്ള പരാമർശങ്ങൾ നടത്തിയെന്നാരോപിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിനെതിരെ എട്ട് അമേരിക്കൻ പ്രതിനിധികൾ പ്രമേയം അവതരിപ്പിച്ചു. ഇന്ത്യൻ വംശജരായ രാജാ കൃഷ്ണമൂർത്തി, പ്രമീള ജയപാൽ, ടെഡ് ലിയു എന്നിവർ ഉൾപ്പെടെയുള്ള അംഗങ്ങളാണ് പ്രമേയത്തിന് പിന്തുണ നൽകിയത്.

ജനനാവകാശ പൗരത്വത്തെ വിമർശിച്ച റേഡിയോ അവതാരകൻ മൈക്കൽ സാവേജിൻ്റെ പരാമർശങ്ങൾ ട്രംപ് തന്റെ ട്രൂത്ത് സോഷ്യൽ അക്കൗണ്ടിൽ പങ്കുവെച്ചതാണ് വിവാദത്തിന് കാരണം.“അമേരിക്കയിൽ ജനിക്കുന്ന കുഞ്ഞ് ഉടൻ പൗരനാകുന്നു. തുടർന്ന് ഇന്ത്യയിലോ ചൈനയിലോ നിന്ന് മുഴുവൻ കുടുംബത്തെയും ഇവിടെ എത്തിക്കുന്നു,” എന്ന സാവേജിന്റെ പരാമർശം വലിയ പ്രതിഷേധത്തിനിടയാക്കി.

വിവിധ രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാർ അമേരിക്കയുടെ വളർച്ചയിലും ഭാവിയിലും നിർണായക പങ്ക് വഹിക്കുന്നുവെന്ന് പ്രമേയത്തിൽ ചൂണ്ടിക്കാട്ടി. ഇതിനിടെ, ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം പരാമർശങ്ങളെ വിമർശിച്ചു. “ഇത്തരം പ്രസ്താവനകൾ അറിവില്ലാത്തതും അനുചിതവും മോശം നിലവാരമുള്ളതുമാണ്. ഇന്ത്യ-അമേരിക്ക ബന്ധത്തിന്റെ യാഥാർഥ്യത്തെ ഇത് പ്രതിഫലിപ്പിക്കുന്നില്ല,” എന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

Eight US Representatives, including Raja Krishnamoorthi, Ted Lieu and Pramila Jayapal, introduced a resolution on Friday condemning US President Donald Trump’s ‘racist rhetoric’ directed at Indian and Chinese Americans.

More Stories from this section

family-dental
witywide