ആചാരങ്ങളെ അധിക്ഷേപിച്ചവർക്ക് മറുപടി; കാളിഘട്ട് ക്ഷേത്രത്തിൽ മത്സ്യവിഭവങ്ങൾ കഴിച്ച് മുഖ്യമന്ത്രി സുവേന്ദു അധികാരി

കൊൽക്കത്ത: ബംഗാളിൻ്റെ തനത് സംസ്കാരത്തെയും ആഹാരരീതികളെയും അധിക്ഷേപിച്ചവർക്ക് ശക്തമായ സാംസ്കാരിക പ്രതികരണവുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി. കൊൽക്കത്തയിലെ പ്രശസ്തമായ കാളിഘട്ട് ക്ഷേത്രത്തിൽ സന്ദർശനം നടത്തിയ അദ്ദേഹം, ക്ഷേത്ര പാരമ്പര്യ പ്രകാരമുള്ള മത്സ്യവിഭവങ്ങൾ അടങ്ങിയ ‘ഭോഗ്’ (പ്രസാദം) പരസ്യമായി കഴിച്ചാണ് പ്രതിഷേധം രേഖപ്പെടുത്തിയത്. കൗശികി അമാവാസി ദിനത്തിൽ ക്ഷേത്രത്തിൽ പ്രത്യേക പൂജകൾ നടത്തിയ ശേഷമായിരുന്നു മുഖ്യമന്ത്രിയുടെ ഈ നീക്കം.

വലിയ മീൻ തലക്കറി, വറുത്ത മീൻ, ബസന്തി പുലാവ് എന്നിവ അടങ്ങിയ ഭോഗ് ക്ഷേത്ര തറയിലിരുന്ന് മുഖ്യമന്ത്രി കഴിക്കുന്ന ദൃശ്യങ്ങൾ മാധ്യമങ്ങളിലൂടെ പുറത്തുവന്നു. ഇത് സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായി മാറിയിരിക്കുകയാണ്.

ദുർഗാപൂജക്കാലത്ത് ബംഗാളി ഹിന്ദുക്കൾ മാംസാഹാരം കഴിക്കുന്നതിനെതിരെ ഉത്തരേന്ത്യൻ ആത്മീയ പ്രഭാഷകനും ബാഗേശ്വർ ധാം തലവനുമായ ധീരേന്ദ്ര കൃഷ്ണ ശാസ്ത്രി (ബാഗേശ്വർ ബാബ) നടത്തിയ പരാമർശമാണ് വിവാദങ്ങൾക്ക് വഴിവെച്ചത്. ഇതിനെതിരെ ബംഗാളിൽ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.

കാളിദേവിക്ക് മത്സ്യവും മാംസവും സമർപ്പിക്കുന്നത് ബംഗാളിലെ ശാക്തേയ ആചാരങ്ങളുടെയും പരമ്പര്യത്തിൻ്റെയും ഭാഗമാണെന്ന് സുവേന്ദു അധികാരി മാധ്യമങ്ങളോട് പറഞ്ഞു. നൂറ്റാണ്ടുകളായി തുടരുന്ന ആചാരങ്ങളെ ചോദ്യം ചെയ്യാൻ ആർക്കും അവകാശമില്ലെന്നും, ആഹാരരീതികൾ വ്യക്തിസ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്നും അദ്ദേഹം വ്യക്തമാക്കി. ബംഗാളി വികാരത്തെ മാനിക്കാത്തവർക്കുള്ള കൃത്യമായ മറുപടിയാണ് മുഖ്യമന്ത്രിയുടെ ഈ സന്ദർശനമെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.

A reply to those who mocked rituals: Chief Minister Suvendu Adhikari consumes fish dishes at Kalighat Temple.

More Stories from this section

family-dental
witywide