ആശ്വാസം, സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ മോചനം ഉടൻ, 19 ന് സാധ്യമായെക്കുമെന്ന് സൂചന; മെയ് 20 ന് നാട്ടിലെത്തിയേക്കും

സൗദി അറേബ്യയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്റെ മോചനം ഉടനുണ്ടാകുമെന്ന് ആക്ഷൻ കൗൺസിൽ അറിയിച്ചു. നിലവിലെ പേപ്പർ ജോലികൾ പൂർത്തിയായാൽ മെയ് 19-ന് അദ്ദേഹം ജയിൽ മോചിതനാകുമെന്നാണ് വിവരം. ഇതോടെ മെയ് 20-ന് റഹീമിന് നാട്ടിലേക്ക് മടങ്ങാൻ കഴിയുമെന്നാണ് കുടുംബവും ആക്ഷൻ കൗൺസിലും പ്രതീക്ഷിക്കുന്നത്.

സൗദി ബാലൻ മരിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് അബ്ദുൽ റഹീം അറസ്റ്റിലായത്. വർഷങ്ങളോളം നീണ്ട നിയമപോരാട്ടങ്ങൾക്കും ലോകമെമ്പാടുമുള്ള മലയാളികൾ സ്വരൂപിച്ച ഭീമമായ ദയാധനത്തിനും പിന്നാലെയാണ് ഇപ്പോൾ മോചനത്തിന് വഴിയൊരുങ്ങുന്നത്. മെയ് 19-ന് അദ്ദേഹത്തിന്റെ ശിക്ഷാ കാലാവധി ഔദ്യോഗികമായി അവസാനിക്കും.

റഹീമിന്റെ മോചനവാർത്ത വലിയ ആശ്വാസത്തോടെയാണ് കേരളം കാത്തിരിക്കുന്നത്. റിയാദിലെ കോടതിയുടെ അന്തിമ ഉത്തരവ് വന്നതോടെ മോചനത്തിനുള്ള എല്ലാ സാങ്കേതിക തടസ്സങ്ങളും നീങ്ങിയിട്ടുണ്ട്. ജയിൽ മോചിതനാകുന്ന റഹീമിനെ വരവേൽക്കാനുള്ള ഒരുക്കങ്ങൾ നാട്ടിലും സജീവമാണ്.

Abdul Rahim’s Release from Saudi Prison Soon; Expected to Reach Kerala on May 20

More Stories from this section

family-dental
witywide