ബിജെപി വിട്ട് നടൻ ദേവൻ; സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനവും പ്രാഥമിക അംഗത്വവും രാജിവെച്ചു

തിരുവനന്തപുരം: ബിജെപി വിട്ട് നടൻ ദേവൻ. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനവും പാർട്ടിയിലെ പ്രാഥമിക അംഗത്വവും രാജിവെച്ചു. രാജിക്കത്ത് ഉടൻ സംസ്ഥാന നേതൃത്വത്തിന് കൈമാറും. ആലപ്പുഴ കണച്ചികുളങ്ങര ദേവീ ക്ഷേത്രത്തിലെ പരിപാടിയിൽ പങ്കെടുക്കവെ പൊതുവേദിയിൽ വച്ചായിരുന്നു ബി.ജെ.പിയിൽനിന്ന് രാജിവെയ്ക്കുന്നതായി ദേവൻ പ്രഖ്യാപിച്ചത്.

ബിജെപിയിൽ 2021ലാണ് എത്തിയത്. രാജീവ്‌ ചന്ദ്രശേഖറിൻ്റെ വിജയത്തിൽ തനിക്ക് വലിയ പങ്കുണ്ട്. സുരേഷ് ഗോപിക്ക് വേണ്ടി പ്രവർത്തിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ചില പ്രശ്നങ്ങൾ നേരിട്ടു. അത് ഇപ്പോൾ തുറന്ന് പറയുന്നില്ല. എന്റെ രാഷ്ട്രീയ ലൈൻ ബിജെപിയുമായി ചേർന്ന് പോകുന്നില്ല. 5 വർഷം കേരള ബിജെപിക്കൊപ്പം നിന്നിട്ടും യോജിച്ചു പോകുന്നില്ലെന്നും രാജി തീരുമാനം അഞ്ച് മാസം മുമ്പെടുത്തുവെന്നും ദേവൻ വ്യക്തമാക്കി. വൈസ് പ്രസിഡന്റ് സ്ഥാനവും ബിജെപി പ്രാഥമിക അംഗത്വവും രാജിവെച്ചുകൊണ്ടുള്ള കത്ത് എഴുതിവെച്ചിരിക്കുന്നുവെന്നും ദേവൻ കൂട്ടിചേർത്തു.

2004ൽ ദേവൻ നവകേരള പീപ്പിൾസ് പാർട്ടി എന്ന പേരിൽ പാർട്ടി രൂപീകരിച്ചിരുന്നു. പിന്നീട് ഈ പാർട്ടി ബിജെപിയിൽ ലയിക്കുകയായിരുന്നു. കേരളം അവികസിതമായി തുടരുന്നു എന്നതിനാലാണ് കേരള പീപ്പിൾസ് പാർട്ടി രൂപീകരിച്ചതെന്നും കേന്ദ്രമന്ത്രി അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷമാണ് പാർട്ടിയെ ബിജെപിയിൽ ലയിപ്പിക്കാൻ തീരുമാനിച്ചതെന്നും ദേവൻ അന്ന് പറഞ്ഞിരുന്നു. കേരള പീപ്പിൾസ് പാർട്ടി സ്ഥാനാർഥിയായി 2004ൽ ദേവൻ വടക്കാഞ്ചേരി ഉപതിരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടുമുണ്ട്.

Actor Devan quits BJP; resigns from the post of State Vice President and primary membership.

More Stories from this section

family-dental
witywide