നടിയെ ആക്രമിച്ച കേസ്; മെമ്മറി കാര്‍ഡും പെന്‍ഡ്രൈവും ഹാജരാക്കണമെന്ന് നിർദ്ദേശിച്ച് ഹൈക്കോടതി

നടിയെ ആക്രമിച്ച കേസിലെ നിർണായക തെളിവായ മെമ്മറി കാര്‍ഡും പെന്‍ഡ്രൈവും നേരിട്ട് ഹാജരാക്കാൻ നിർദേശം നൽകി ഹൈക്കോടതി. മെമ്മറി കാർഡ് പരിശോധനയിൽ പുനരന്വേഷണം ആവശ്യപ്പെട്ട് അതിജീവിത നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം. അതിജീവിതയുടെ ആവശ്യം പ്രഥമദൃഷ്ട്യാ നിലനില്‍ക്കുമെന്നും ഹൈക്കോടതി അറിയിച്ചു. ഫൊറൻസിക് വിദഗ്ധരെ ഉൾപ്പെടുത്തി ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നാണ് അതിജീവിതയുടെ ആവശ്യം.

നിയമവിരുദ്ധമായി മെമ്മറി കാർഡ് തുറന്നു പരിശോധിച്ചെന്ന വിഷയത്തിൽ എറണാകുളം ജില്ലാ സെഷൻസ് ജഡ്ജി നൽകിയ അന്വേഷണ റിപ്പോർട്ട് വസ്തുതാ വിരുദ്ധവും നിയമപരമായി നിലനിൽക്കാത്തതുമാണെന്ന് കാണിച്ചാണ് ഹർജി നൽകിയിട്ടുള്ളത്. കേസ് കോടതിയുടെ പരിഗണനയിലിരിക്കെ മെമ്മറി കാർഡ് മൂന്നു തവണ തുറന്നു പരിശോധിച്ചതായി ഫോറൻസിക് പരിശോധനയിൽ കണ്ടെത്തിയിരുന്നു.

Actress attack case; High Court directs production of memory card and female genitalia

More Stories from this section

family-dental
witywide