നടി ആക്രമിക്കപ്പെട്ട കേസിൽ, വിധി വരുന്നത് വരെ ശിക്ഷ മരവിപ്പിക്കണമെന്ന പൾസർ സുനിയുടെ ഹർജി വിധി പറയാൻ മാറ്റി. ഗൂഢാലോചന തെളിയിക്കാനായില്ലെന്നും അപ്പീലിൽ വിധി വരുന്നത് വരെ ശിക്ഷ മരവിപ്പിക്കണമെന്നുമാണ് പൾസർ സുനിയുടെ ആവശ്യം. ജസ്റ്റിസ് രാജ വിജയരാഘവൻ അധ്യക്ഷനായ ബെഞ്ചാണ് വിധി പറയുക.
എന്നാൽ, ഒന്നാം പ്രതി കൊടും ക്രിമിനലാണ്. തുടർച്ചയായി ജാമ്യാപേക്ഷ നൽകിയതിന് പ്രതിക്ക് കോടതി പിഴയിട്ടിട്ടുണ്ട്. സുപ്രീം കോടതി ജാമ്യം നൽകി ഇറങ്ങി ഒരുമാസമാകും മുൻപ് പ്രതി വീണ്ടും മറ്റൊരു കേസിൽ പ്രതിയായി. പ്രതി സ്ഥിരം കുറ്റവാളിയാണെന്നും നടന്നത് ഹീനമായ കുറ്റകൃത്യമെന്ന് നടി ഹൈക്കോടതിയിൽ പറഞ്ഞു.
ഇരു കൂട്ടരുടേയും വാദം കേട്ട കോടതി ഉത്തരവിനായി മാറ്റുകയായിരുന്നു. കേസിൽ 20 വർഷം കഠിനതടവാണ് പൾസർ സുനി അടക്കമുള്ള ആറ് പ്രതികൾക്ക് വിചാരണ കോടതി വിധിച്ചിരുന്നത്. ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇവർ ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.
Actress assault case: Verdict reserved on Pulsar Suni’s plea to suspend his sentence.











