കുത്തിവെപ്പ് എടുത്തശേഷം ശരീരത്തിനുള്ളിൽ സൂചിയുടെ ഭാഗം കുടുങ്ങി; കോഴഞ്ചേരി ജില്ലാ ആശുപത്രിക്കെതിരെ ഗുരുതര ചികിത്സാ പിഴവ് ആരോപണം

പത്തനംതിട്ട: കുത്തിവെപ്പ് എടുത്തശേഷം ശരീരത്തിനുള്ളിൽ സൂചിയുടെ ഭാഗം കുടുങ്ങി എന്ന് കോഴഞ്ചേരി ജില്ലാ ആശുപത്രിക്കെതിരെ ഗുരുതര ചികിത്സാ പിഴവ് ആരോപണം. ആറന്മുള സ്വദേശിയായ 68 കാരി വത്സലയുടെ ശരീരത്തിലാണ് സൂചി കുടുങ്ങിയത്. ഒരു വർഷത്തോളമാണ് വത്സല ശരീരത്തിൽ സൂചിയുമായി ജീവിച്ചത്. കഴിഞ്ഞ ദിവസം ശസ്ത്രക്രിയ ചെയ്തെങ്കിലും മുഴുവൻ സൂചിയും പുറത്തെടുക്കാൻ ആയില്ലെന്ന് വത്സല മാധ്യമങ്ങളോട് പ്രതികരിച്ചു.

അതേസമയം, സംഭവത്തിൽ വിശദീകരണവുമായി കോഴഞ്ചേരി ജില്ലാ ആശുപത്രി സൂപ്രണ്ട് രംഗത്തെത്തി. ശരീരത്തിൽ നിന്ന് പുറത്തെടുത്തത് കുത്തിവെപ്പിന് ഉപയോഗിക്കുന്ന സിറിഞ്ച് ആണെന്നും സൂചി കുടുങ്ങിയത് കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ നിന്ന് തന്നെയാണോ എന്ന് ഉറപ്പിക്കാൻ കഴിയില്ലെന്നും സൂചി പൂർണമായി നീക്കം ചെയ്യാൻ ശ്രമിച്ചെന്നും അധികൃതർ വ്യക്തമാക്കി.

After getting an injection, part of the needle got stuck inside the body; Kozhencherry District Hospital accused of serious medical malpractice

More Stories from this section

family-dental
witywide