ആർക്ക് ഡി ട്രംപ് ; വാഷിങ്ടൺ ഡിസിയുടെ മുഖഛായ മാറ്റാൻ വരുന്നു കൂറ്റൻ വിജയ കമാനം

വാഷിങ്ടൺ ഡിസിയിൽ സ്വർണം പൂശിയ വിജയ കമാനം നിർമിക്കാനുള്ള തീരുമാനവുമായി വൈറ്റ് ഹൌസ് മുന്നോട്ട്. “ആർക്ക് ഡി ട്രംപ്” എന്ന് വിളിക്കപ്പെടുന്ന ഈ കമാനത്തിൽ ഒരു സ്വർണ്ണ ലേഡി ലിബർട്ടി പ്രതിമയും ഉണ്ട്.

പൊതുജനങ്ങളിൽ നിന്നും ചില അനുകൂല ഗ്രൂപ്പുകളിൽ നിന്നും പ്രതികൂല പ്രതികരണം ഉണ്ടായിരുന്നിട്ടും, ട്രംപ് സഖ്യകക്ഷികൾ ചേർന്ന ഒരു പാനൽ ചില മാറ്റങ്ങൾ വരുത്തിക്കൊണ്ട് പദ്ധതി മുന്നോട്ട് കൊണ്ടുപോകാൻ കഴിഞ്ഞ ദിവസം തീരുമാനിക്കുകയായിരുന്നു.

250 അടി (76 മീറ്റർ) ഉയരമുള്ള ഈ സ്മാരകത്തിന് അന്തിമ അംഗീകാരം ലഭിച്ചാൽ, യുഎസ് കാപ്പിറ്റോൾ കെട്ടിടത്തേക്കാളും ലിങ്കൺ മെമ്മോറിയലിനേക്കാളും ഉയരമുണ്ടാകും.

വിമർശകർ ഉന്നയിക്കുന്ന പ്രധാന ആശങ്കകളിൽ ഒന്ന് ലിങ്കൺ മെമ്മോറിയലിനും ആർലിംഗ്ടൺ ദേശീയ സെമിത്തേരിക്കും ഇടയിൽ കമാനം സ്ഥാപിക്കുന്നു എന്നതാണ്.

വാഷിംഗ്ടണിന്റെ ലാൻഡ് സ്കേപ് ആകെ മാറ്റിമറിക്കാനുള്ള ട്രംപിന്റെ വിവാദപരമായ ശ്രമങ്ങളിൽ ഒന്ന് മാത്രമാണ് ഈ കമാനം, അദ്ദേഹത്തിന്റെ പുതിയ ബോൾറൂം പദ്ധതിക്ക് സമാനമായ നിയമപരമായ തടസ്സങ്ങളും ആ പദ്ധതി നേരിടുന്നുണ്ട്..

“ലോകlത്തെ ഏറ്റവും വലുതും മനോഹരവുമായ വിജയ കമാനം” ആയിരിക്കും ഇതെന്ന് ട്രംപ് കഴിഞ്ഞ ആഴ്ച സോഷ്യൽ മീഡിയയിൽ എഴുതി. വരും കാലങ്ങളിലും എല്ലാ അമേരിക്കക്കാർക്കും ആസ്വദിക്കാൻ കഴിയുന്ന ഒരു അത്ഭുതമായിരിക്കും ഇതെന്ന് ട്രംപ് പറയുന്നു.

നാഷണൽ എൻഡോവ്‌മെന്റ് ഫോർ ദി ഹ്യുമാനിറ്റീസ് (NEH) നായിുള്ള ഫണ്ടിൽ നിന്നായിരിക്കും പണിയാനുള്ള ചെലവ് കണ്ടെത്തുക.

More Stories from this section

family-dental
witywide