പാർലമെൻ്റിൽ വനിതാ സംവരണ ഭേദഗതി ബിൽ അവതരിപ്പിച്ച് നിയമമന്ത്രി അർജുൻ രാം മേഘ്‌വാൾ. ചരിത്ര നിമിഷമെന്നാണ് ബില്ല് അവതരണത്തെ വിശേഷിപ്പിച്ച കേന്ദ്രമന്ത്രി 1949 മുതലുള്ള ആവശ്യമാണ് വനിത സംവരണം. മോദി സർക്കാർ സ്ത്രീ ശക്തിക്ക് വേണ്ടി ശക്തമായ നടപടികൾ സ്വീകരിച്ചുവെന്നും നിരവധി പദ്ധതികൾ നടപ്പിലാക്കി. സ്ത്രീകളുടെ അവകാശങ്ങൾക്ക് വേണ്ടിയാണു മോദി പ്രവർത്തിക്കുന്നതെന്നും അർജുൻ രാം മേഘ്‌വാൾ പറഞ്ഞു. പ്രതിപക്ഷ പ്രതിഷേധങ്ങൾക്കിടെയാണ് ബില്ല് അവതരണം നടക്കുന്നത്.
സ്ത്രീകളുടെ സംവരണം വൈകാൻ സാധ്യത ഉള്ളതുകൊണ്ടാണ് ഇപ്പോൾ ഭേദഗതി കൊണ്ടുവരുന്നത്. വർഷങ്ങളുടെ കാത്തിരിപ്പ് നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ യാഥാർഥ്യം ആകുന്നു. എപിജെ അബ്ദുൾ കലാം കണ്ട സ്വപ്നം കൂടിയാണ് യാഥാർത്ഥ്യം ആകുന്നത്. രാജ്യത്തിന്റെ വികസനത്തിന് സ്ത്രീകളുടെ ഉന്നമനം ആവശ്യമാണെന്നും മണ്ഡല പുനർനിർണയം കാരണം ഒരു സംസ്ഥാനങ്ങൾക്ക് നഷ്ടമുണ്ടാകില്ലെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി.
അതേസമയം, ബില്ലിന്മേൽ ഇന്നും നാളെയുമായി ലോക്സഭയിൽ പന്ത്രണ്ട് മണിക്കൂർ ചർച്ച നടക്കും. ഇന്ന് പ്രധാനമന്ത്രി ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കും. നാളെ ഉച്ചതിരിഞ്ഞ് നാല് മണിക്കാണ് ബില്ലിന്മേൽ വോട്ടെടുപ്പ്. നിയമനിർമാണസഭകളിലെ സീറ്റെണ്ണം ഉയർത്തി വനിതാസംവരണം നടപ്പാക്കാനുള്ള ബില്ലിനെതിരെ പ്രതിപക്ഷം കടുത്ത എതിർപ്പുയർത്തി. ഭരണഘടനയ്ക്കെതരെയാണ് നീക്കമെന്നും ബിൽ പിൻവലിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
Arjun Ram Meghwal introduces Women’s Reservation Bill; Modi government is working for women’s rights














