
റിയാദ്: സൗദി അറേബ്യയിലെ എണ്ണ ഉൽപ്പാദന കേന്ദ്രങ്ങൾക്ക് നേരെ ഉണ്ടായ വ്യോമാക്രമണങ്ങളെയും ഹോർമുസ് കടലിടുക്കിൽ വാണിജ്യ കപ്പലുകൾ ലക്ഷ്യമിട്ടുണ്ടായ തുടർച്ചയായ നീക്കങ്ങളെയും തുടർന്ന് രാജ്യാന്തര വിപണിയിൽ എണ്ണവില കുതിച്ചുയരുന്നു. തിങ്കളാഴ്ച പുലർച്ചെയോടെ ആഗോള വിപണിയിലും യു.എസ് വിപണിയിലും എണ്ണവിലയിൽ വൻ വർദ്ധനവാണ് രേഖപ്പെടുത്തിയത്.
ആഗോള എണ്ണവ്യാപാരത്തിന്റെ മാനദണ്ഡമായ ബ്രെന്റ് ക്രൂഡ് ഓയിൽ വില തിങ്കളാഴ്ച രാവിലെയോടെ മൂന്ന് ശതമാനത്തോളം വർദ്ധിച്ച് ബാരലിന് 107 ഡോളറിന് മുകളിലെത്തി. വടക്കേ അമേരിക്കൻ വിപണിയുടെ മാനദണ്ഡമായ ഡബ്ല്യു.ടി.ഐ ക്രൂഡ് ഓയിൽ (WTI ക്രൂഡ്) വിലയും മൂന്ന് ശതമാനത്തോളം ഉയർന്ന് ബാരലിന് 103 ഡോളറിന് അടുത്തെത്തിയിട്ടുണ്ട്.
ലോകത്തെ പ്രധാന എണ്ണക്കപ്പൽ പാതയായ ഹോർമുസ് കടലിടുക്കിൽ സുരക്ഷാ ഭീതി ശക്തമായതും സൗദിയിലെ വിതരണ തടസ്സങ്ങളും വരും ദിവസങ്ങളിലും വിപണിയെ സ്വാധീനിച്ചേക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. എണ്ണവിലയിലുണ്ടായ പെട്ടെന്നുള്ള ഈ വർദ്ധനവ് ഇന്ത്യ ഉൾപ്പെടെയുള്ള ഇറക്കുമതി രാജ്യങ്ങളിലെ ആഭ്യന്തര വിപണിയെയും ബാധിക്കാൻ സാധ്യതയുണ്ട്.
Attacks in Saudi Arabia and the Strait of Hormuz; oil prices surge again in the international market, raising concerns in India.














