ന്യൂഡൽഹി: കഴിഞ്ഞ വർഷം ബിഹാറിൽ നടത്തിയ സ്‌പെഷ്യൽ ഇന്റൻസീവ് റിവിഷൻ (SIR) വോട്ടർ പട്ടിക പരിഷ്‌കരണ നടപടിയാണ് തുടർന്ന് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടിങ് ശതമാനം ഉയരാൻ സഹായിച്ചതെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ (CEC) ഗ്യാനേഷ് കുമാർ. രണ്ട് ദിവസത്തെ ബിഹാർ സന്ദർശനത്തിനെത്തിയ ഗ്യാനേഷ് കുമാർ ഞായറാഴ്ച പട്‌ന വിമാനത്താവളത്തിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
2025ലെ ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ടിങ് ശതമാനം യുഎസ്, യുകെ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിലേതിനേക്കാൾ ഉയർന്നതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യത്തിന്റെ കളിത്തൊട്ടിലായ വൈശാലി സ്ഥിതി ചെയ്യുന്ന നാടാണ് ബിഹാർ. ഇവിടെ ആദ്യമായി SIR വിജയകരമായി നടപ്പാക്കാൻ കഴിഞ്ഞതിൽ ഞങ്ങൾക്ക് അഭിമാനമുണ്ട് എന്നും ജ്ഞാനേഷ് കുമാർ പറഞ്ഞു.
മൂന്ന് മാസം നീണ്ട SIR നടപടിയിലൂടെ വോട്ടർ പട്ടികയിൽ നിന്ന് ഏകദേശം 70 ലക്ഷം പേരുകളുടെ പേരുകൾ നീക്കം ചെയ്തതായി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ വ്യക്തമാക്കി. SIR നടപടിക്ക് പിന്നാലെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടിങ് ശതമാനം ഗണ്യമായി ഉയർന്നതായും നിങ്ങൾക്കെല്ലാം അറിയാവുന്നതുപോലെ, പുരുഷന്മാരും സ്ത്രീകളും വലിയ തോതിൽ വോട്ട് ചെയ്യാനെത്തി. സംസ്ഥാനത്തെ പോളിങ് ശതമാനം മുൻ റെക്കോർഡുകളെല്ലാം മറികടന്നുവെന്നും അദ്ദേഹം പറഞ്ഞു.
യുഎസ്, യുകെ, ഫ്രാൻസ്, സ്പെയിൻ, ജപ്പാൻ തുടങ്ങിയ പ്രധാന ജനാധിപത്യ രാജ്യങ്ങളിൽ വർഷങ്ങളായി രേഖപ്പെടുത്തിയിട്ടുള്ള വോട്ടിങ് ശതമാനത്തേക്കാൾ ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിലെ പോളിങ് ഉയർന്നതായിരുന്നുവെന്നും ഗ്യാനേഷ് കുമാർ കൂട്ടിച്ചേർത്തു.
Bihar recorded higher turnout than US, UK, France in assembly polls after SIR: CEC Gyanesh Kumar









