തിരുവനന്തപുരത്തെ ബി.ജെ.പി. കൗൺസിലർ ഡി. സുഗതന് രണ്ട് കേസുകളിൽ കോടതി ജാമ്യം അനുവദിച്ചു. ഉത്സവത്തിനിടെ യുവാവിനെ ആക്രമിച്ച കേസ്, പോലീസിനെ ആക്രമിച്ച കേസ് എന്നിവയിലാണ് നെടുമങ്ങാട് സെക്കൻഡ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം നൽകിയത്. വട്ടിയൂർക്കാവ് പോലീസ് സ്റ്റേഷനിലാണ് ഈ കേസുകൾ രജിസ്റ്റർ ചെയ്തിരുന്നത്.
എന്നാൽ, ജാമ്യം ലഭിച്ചെങ്കിലും ഡി. സുഗതന് നിലവിൽ ജയിലിൽ നിന്ന് പുറത്തിറങ്ങാൻ സാധിക്കില്ല. കാപ്പ (KAAPA) ചുമത്തിയതിനെ തുടർന്ന് റിമാൻഡിൽ കഴിയുന്നതിനാലാണ് ജാമ്യം ലഭിച്ചിട്ടും ഇയാൾക്ക് പുറത്തിറങ്ങാൻ കഴിയാത്തത്.
BJP Councillor D Sugathan Granted Bail in Two Cases, to Remain in Jail Due to KAAPA
Tags:












