വാൾമാർട്ടിൽ ചോരപ്പുഴ; മോഷണക്കേസ് പ്രതികളെ നേരിടുന്നതിനിടെ പൊലീസ് വെടിയേറ്റ് പിഞ്ചുകുഞ്ഞ് കൊല്ലപ്പെട്ടു, പ്രതികളിൽ ഒരാളുടെ നില ഗുരുതരം

മിസിസിപ്പി: അമേരിക്കയിലെ മിസിസിപ്പിയിൽ വാൾമാർട്ട് സൂപ്പർമാർക്കറ്റിന് മുന്നിലുണ്ടായ പൊലീസ് വെടിവെപ്പിൽ കാറിലുണ്ടായിരുന്ന കുട്ടി കൊല്ലപ്പെട്ടു. സംഭവത്തിൽ കുട്ടിയുടെ ഒപ്പമുണ്ടായിരുന്ന ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ വടക്കുപടിഞ്ഞാറൻ മിസിസിപ്പിയിലെ സെനറ്റോബിയയിലുള്ള വാൾമാർട്ട് സ്റ്റോറിന് പുറത്താണ് രാജ്യാന്തര സമൂഹത്തെ ഞെട്ടിച്ച സംഭവം നടന്നത്.

സൂപ്പർമാർക്കറ്റിൽ മോഷണം നടന്നതായുള്ള വിവരത്തെത്തുടർന്ന് സ്ഥലത്തെത്തിയ സെനറ്റോബിയ പൊലീസും ടേറ്റ് കൗണ്ടി ഷെരീഫ് ഉദ്യോഗസ്ഥരും, ഒരു കുട്ടിയുമായി കാറിൽ രക്ഷപ്പെടാൻ ശ്രമിച്ച രണ്ട് പേരെ തടയാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ പ്രതികൾ വാഹനം പൊലീസുകാരുടെ നേർക്ക് ഓടിച്ചു കയറ്റാൻ ശ്രമിച്ചതായി മിസിസിപ്പി ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ പുറത്തിറക്കിയ പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു. ഒരു പൊലീസ് ഉദ്യോഗസ്ഥനെ ഇടിക്കുന്നതിനായി തൊട്ടടുത്ത് വാഹനം എത്തിയപ്പോഴാണ് സ്വയരക്ഷയ്ക്കായി പൊലീസ് വെടിയുതിർത്തത്. വെടിയേറ്റതിന് പിന്നാലെ പ്രതികൾ വാഹനവുമായി സംഭവസ്ഥലത്തുനിന്ന് അതിവേഗം പാഞ്ഞുപോയി. പിന്നീട് ഇവരെ പരിക്കുകളോടെ പ്രാദേശിക ആശുപത്രിയിൽ എത്തിച്ചെങ്കിലും, അപ്പോഴേക്കും കുട്ടി മരണപ്പെട്ടതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. കാറിലുണ്ടായിരുന്ന മുതിർന്ന ഒരാളുടെ നില ഇപ്പോഴും അതീവ ഗുരുതരമായി തുടരുകയാണ്.

കൊല്ലപ്പെട്ട കുട്ടിയുടെ പ്രായമോ മറ്റ് വിവരങ്ങളോ സുരക്ഷാ കാരണങ്ങളാൽ അധികൃതർ പുറത്തുവിട്ടിട്ടില്ല. സംഭവത്തിൽ പൊലീസുകാർക്ക് ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് വിവരം. മിസിസിപ്പി ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ കേസ് ഏറ്റെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്വേഷണ റിപ്പോർട്ട് സംസ്ഥാന അറ്റോർണി ജനറലിൻ്റെ ഓഫീസിന് കൈമാറും. സംഭവത്തിൽ പൂർണ്ണമായ സുതാര്യത ഉറപ്പാക്കുമെന്ന് സെനറ്റോബിയ പൊലീസ് ഡിപ്പാർട്ട്‌മെൻ്റ് അറിയിച്ചു. ദുരന്തത്തിൽ അതീവ ദുഃഖമുണ്ടെന്നും അന്വേഷണവുമായി പൂർണ്ണമായി സഹകരിക്കുമെന്നും വാൾമാർട്ട് വക്താവ് വ്യക്തമാക്കി. ഔദ്യോഗിക വിവരങ്ങൾ പുറത്തുവരുന്നതുവരെ ജനങ്ങൾ കിംവദന്തികളിൽ വിശ്വസിക്കരുതെന്ന് സെനറ്റോബിയ ആൽഡർമാൻ ക്രിസ് മക്കോണൽ അഭ്യർത്ഥിച്ചു.

Bloodbath at Walmart; Toddler killed in police shooting while confronting suspects in theft case, one of the suspects in critical condition

More Stories from this section

family-dental
witywide