നീറ്റ് ചോദ്യപേപ്പർ ചോർച്ച; സിബിഐയുടെ നിർണ്ണായക അറസ്റ്റ്, കോളേജ് പ്രൊഫസർ പിടിയിൽ

രാജ്യത്തെ നടുക്കിയ നീറ്റ് (NEET) പരീക്ഷാ പേപ്പർ ചോർച്ചക്കേസിൽ സിബിഐയുടെ നിർണ്ണായക അറസ്റ്റ്. പൂനെയിലുള്ള കോളേജ് പ്രൊഫസറായ പി.വി. കുൽക്കർണിയെയാണ് സിബിഐ സംഘം അറസ്റ്റ് ചെയ്തത്. നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ (NTA) ചോദ്യപേപ്പർ തയ്യാറാക്കുന്ന വിദഗ്ധ സംഘത്തിലെ പ്രധാന അംഗമാണ് ഇയാൾ. ചോദ്യപേപ്പർ ചോർത്തിയതിന് പിന്നിൽ ഈ കെമിസ്ട്രി അധ്യാപകനാണെന്ന് സിബിഐ കണ്ടെത്തി.

എൻടിഎയ്ക്ക് വേണ്ടി പരീക്ഷാ നടപടികളുടെ ഭാഗമായി പ്രവർത്തിച്ചിരുന്ന കുൽക്കർണിക്ക് ചോദ്യപേപ്പറുകൾ കൈകാര്യം ചെയ്യാനുള്ള പൂർണ്ണമായ അനുമതിയുണ്ടായിരുന്നു. ഈ പദവി ദുരുപയോഗം ചെയ്താണ് ഇയാൾ ചോദ്യപേപ്പർ ചോർത്തി നൽകിയതെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. ചോദ്യപേപ്പർ ലോബിക്ക് ഇത് കൈമാറിയതിൽ ഇയാൾക്ക് നേരിട്ട് പങ്കുണ്ടെന്ന വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

കേസിൽ രാജ്യവ്യാപകമായി അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ചോദ്യപേപ്പർ തയ്യാറാക്കിയ കേന്ദ്രത്തിൽ നിന്ന് തന്നെ പ്രതിയെ പിടികൂടാൻ സിബിഐക്ക് കഴിഞ്ഞത്. കുൽക്കർണിയെ കൂടുതൽ ചോദ്യം ചെയ്യുന്നതിലൂടെ ചോർച്ചയ്ക്ക് പിന്നിലെ വൻ റാക്കറ്റിനെക്കുറിച്ചും സാമ്പത്തിക ഇടപാടുകളെക്കുറിച്ചും കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് സിബിഐ കണക്കുകൂട്ടുന്നത്.

CBI Makes Crucial Arrest in NEET Paper Leak; Pune College Professor Apprehended

More Stories from this section

family-dental
witywide