
വാഷിംഗ്ടൺ: ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ശനിയാഴ്ച ഫോണിൽ സംസാരിച്ചതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. വളരെ മികച്ച ചർച്ചയാണ് ഇരുവരും തമ്മിൽ നടന്നതെന്നും എന്നാൽ കൂടുതൽ വിശദാംശങ്ങൾ വെളിപ്പെടുത്താൻ അദ്ദേഹം തയ്യാറായില്ലെന്നും മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ട്രംപ് പറഞ്ഞു. ഇറാനുമായുള്ള യുദ്ധത്തെക്കുറിച്ചാണ് പ്രധാനമായും ചർച്ച ചെയ്തതെന്ന് അദ്ദേഹം സൂചിപ്പിച്ചു.
ഇറാനെതിരെ സൈനിക ആക്രമണം നടത്താൻ നെതന്യാഹു പ്രസിഡന്റ് ട്രംപിൽ സമ്മർദ്ദം ചെലുത്തിയതായി ആക്സിയോസ് മാധ്യമം റിപ്പോർട്ട് ചെയ്തു. എന്നാൽ നയതന്ത്ര ചർച്ചകൾക്ക് അവസരം നൽകാനാണ് ട്രംപ് താൽപ്പര്യപ്പെടുന്നത്. മിഡ്ടേം തിരഞ്ഞെടുപ്പിന് ശേഷം ഇറാനെതിരെ പുതിയ ആക്രമണങ്ങൾ പരിഗണിക്കുന്നതായി ട്രംപ് ഇതിനിടയിൽ പലതവണ സൂചന നൽകിയിട്ടുണ്ട്. സംഘർഷം കൂടുതൽ വഷളാകുന്നതിന് മുമ്പ് ഇരുപക്ഷവും തമ്മിൽ കരാറിലെത്താൻ ഖത്തറിന്റെ മാധ്യസ്ഥതയിൽ പരോക്ഷ ചർച്ചകളും സജീവമായി നടക്കുന്നുണ്ട്.
ഏത് സമയത്തും ഇറാന്റെ പ്രവർത്തനം പൂർണ്ണമായി നിർത്തലാക്കാൻ (ക്ലോസ് ഡൗൺ ചെയ്യാൻ) അമേരിക്കയ്ക്ക് സാധിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞിരുന്നു. കാൻസസിലെ സലീനയിൽ നടന്ന തന്റെ മുപ്പതാമത്തെയും അവസാനത്തെയും ഇടക്കാല തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.വാഷിംഗ്ടൺ നിലവിൽ ഇറാനെ പൂർണ്ണമായും നിയന്ത്രണത്തിലാക്കിയിട്ടുണ്ടെന്നും, എപ്പോൾ വേണമെങ്കിലും അവരെ പൂട്ടാൻ അമേരിക്കയ്ക്ക് സാധിക്കുമെന്നും ട്രംപ് സദസ്സിനോട് വ്യക്തമാക്കി.“അമേരിക്ക നിലവിൽ ഇറാനോട് കുറച്ച് നല്ല രീതിയിൽ പെരുമാറാൻ ശ്രമിക്കുകയാണ്. എന്നാൽ ചിലപ്പോഴൊക്കെ അങ്ങനെ ചെയ്യാൻ പാടില്ലാത്തതാണ്. നമ്മൾ മാന്യത കാണിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും കാര്യങ്ങൾ അതിന്റെ അവസാനത്തോട് അടുക്കുകയാണെന്നാണ് കരുതുന്നത്. നമ്മൾ അവരുടെ പ്രവർത്തനം അവസാനിപ്പിക്കാൻ















