ചിറയിൻകീഴ് കയ്യാങ്കളി: രമ്യ ഹരിദാസിനും സജിത്തിനും കെപിസിസിയുടെ താക്കീത്; കേസുകൾ പിൻവലിക്കാൻ നിർദ്ദേശം

ചിറയിൻകീഴിൽ കോൺഗ്രസ് നേതാക്കൾ തമ്മിലുണ്ടായ കയ്യാങ്കളിയുമായി ബന്ധപ്പെട്ട് രമ്യ ഹരിദാസ് എം.എൽ.എ.യ്ക്കും ജില്ലാ പഞ്ചായത്ത് അംഗം സജിത്ത് മുട്ടപ്പാലത്തിനും കെ.പി.സി.സി.യുടെ താക്കീത്. ഇത്തരം അച്ചടക്കരഹിതമായ സംഭവങ്ങൾ ഇനി ആവർത്തിക്കരുതെന്ന് കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫ് ഇരുവരെയും നിർദ്ദേശിച്ചു. സംഭവത്തെക്കുറിച്ച് പഠിച്ച എം.എം. ഹസൻ സമിതിയുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പാർട്ടി നേതൃത്വത്തിന്റെ ഈ നടപടി.

പാർട്ടിക്ക് ഏറെ നാണക്കേടുണ്ടാക്കിയ സംഭവത്തിൽ എം.എൽ.എ.യെ പരമാവധി സംരക്ഷിച്ചുകൊണ്ട് സമവായത്തിലൂടെ പ്രശ്നം പരിഹരിക്കാനാണ് കെ.പി.സി.സി. ശ്രമിച്ചത്. വ്യാപകമായ പരാതികൾ ഉയർന്നിട്ടും രമ്യ ഹരിദാസിനെതിരെ മറ്റ് കടുത്ത നടപടികളിലേക്ക് കടക്കേണ്ടതില്ലെന്ന് നേതൃത്വം തീരുമാനിക്കുകയായിരുന്നു. അതേസമയം, എതിർചേരിയുടെ പ്രതിഷേധം തണുപ്പിക്കുന്നതിനായി പാളയം പ്രദീപിനെ എം.എൽ.എ.യുടെ പേഴ്സണൽ സ്റ്റാഫാക്കരുതെന്ന് രമ്യ ഹരിദാസിന് നിർദ്ദേശം നൽകിയിട്ടുണ്ട്.

മണ്ഡലം കമ്മിറ്റിയും എം.എ.എ.യും തമ്മിൽ യോജിച്ച് പ്രവർത്തിക്കണമെന്നും കേസിനെക്കുറിച്ച് ഇനി പരസ്യ പ്രതികരണങ്ങൾ നടത്തരുതെന്നും കെ.പി.സി.സി. വ്യക്തമാക്കി. നിലവിലുള്ള കേസുകൾ പിൻവലിക്കാനും ഇരുവിഭാഗത്തെയും സമവായത്തിലെത്തിക്കാനുമായി പാലോട് രവി, എം. വിൻസെന്റ്, നെയ്യാറ്റിൻകര സനൽ, കെ.എസ്. ശബരീനാഥൻ എന്നിവരടങ്ങുന്ന സമിതിയെയും ചുമതലപ്പെടുത്തി. മുൻപ് കയ്യാങ്കളിയുമായി ബന്ധപ്പെട്ട് രമ്യയുടെ സഹായി പാളയം പ്രദീപിനെയും കോൺഗ്രസ് കൂന്തല്ലൂർ മണ്ഡലം വൈസ് പ്രസിഡന്റ് സജാദിനെയും പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു.

Chirayinkeezhu Altercation: KPCC Cautions Ramya Haridas and Sajith; Orders Withdrawal of Cases

More Stories from this section

family-dental
witywide