കെ.പി.സി.സി. സമവായം തള്ളി രമ്യ ഹരിദാസ്; സസ്പെൻഷനിലുള്ള പാളയം പ്രദീപിനെ സ്റ്റാഫാക്കാൻ കത്ത് നൽകി

ചിറയിൻകീഴ് കയ്യാങ്കളി വിവാദത്തിൽ സമവായത്തിന് ശ്രമിച്ച കെ.പി.സി.സി. നേതൃത്വത്തെ വെല്ലുവിളിച്ച് രമ്യ ഹരിദാസ് എം.എൽ.എ. പാർട്ടി സസ്പെൻഡ് ചെയ്ത പാളയം പ്രദീപിനെ മുൻകാല പ്രാബല്യത്തോടെ അഡീഷണൽ സ്റ്റാഫാക്കണമെന്നാവശ്യപ്പെട്ട് രമ്യ നിയമസഭാ സെക്രട്ടറിയുടെ ഓഫീസിൽ കത്തുനൽകി. മെയ് 21 മുതൽ പാളയം പ്രദീപ് ഒപ്പമുണ്ടെന്നും അന്ന് മുതലുള്ള തീയതി വെച്ച് പ്രദീപിനെയും കുഞ്ഞുമുഹമ്മദ് എന്നയാളെയും നിയമിക്കണമെന്നുമാണ് എം.എൽ.എ. ആവശ്യപ്പെട്ടത്. എന്നാൽ സെക്രട്ടറി സ്ഥലത്തില്ലാത്തതിനാൽ എം.എൽ.എ.യുടെ പി.എ. നൽകിയ കത്ത് ഓഫീസ് മടക്കി അയക്കുകയായിരുന്നു.

നേരത്തെ വികസിച്ച കയ്യാങ്കളി വിഷയത്തിൽ കെ.പി.സി.സി. രമ്യ ഹരിദാസിനെ പരമാവധി സംരക്ഷിച്ചാണ് നിലപാടെടുത്തിരുന്നത്. എം.എൽ.എ.ക്കെതിരെ നടപടി ഒഴിവാക്കുകയും, എതിർചേരിയെ തണുപ്പിക്കാൻ പാളയം പ്രദീപിനെ സ്റ്റാഫാക്കരുതെന്ന് നിർദ്ദേശം നൽകാനുമായിരുന്നു ധാരണ. എന്നാൽ ഈ നിർദ്ദേശങ്ങളും സമവായ നീക്കങ്ങളും പൂർണ്ണമായും തള്ളിയാണ് സംസ്ഥാന-പ്രാദേശിക നേതൃത്വങ്ങളെ വെല്ലുവിളിച്ച് രമ്യ ഹരിദാസ് രംഗത്തെത്തിയിരിക്കുന്നത്. പ്രദീപ് മുൻപേ തന്നെ സ്റ്റാഫാണെന്ന രമ്യയുടെയും പ്രദീപിന്റെയും വാദങ്ങൾ ഇതോടെ പൊളിയുകയും ചെയ്തു.

എം.എൽ.എ.യുടെ നീക്കത്തിനെതിരെ പാർട്ടിയിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. പ്രദീപിനെ മണ്ഡലത്തിൽ കാലുകുത്താൻ അനുവദിക്കില്ലെന്നും വേണ്ടിവന്നാൽ എം.എൽ.എ.ക്കെതിരെയും രംഗത്തുവരേണ്ടിവരുമെന്നും സസ്പെൻഷനിലുള്ള പ്രാദേശിക നേതാവ് സജാദ് വ്യക്തമാക്കി. കത്ത് നൽകിയ നടപടിയിൽ നിന്ന് പിന്നോട്ട് പോയില്ലെങ്കിൽ രമ്യ ഹരിദാസിനെതിരെ നടപടി വേണമെന്ന ആവശ്യം പാർട്ടിക്കുള്ളിൽ ശക്തമാകുകയാണ്.

Ramya Haridas Challenges KPCC Compromise: Writes Letter to Appoint Suspended Palayam Pradeep as Staff

More Stories from this section

family-dental
witywide