കേന്ദ്ര സർക്കാർ ആവശ്യങ്ങൾ അംഗീകരിച്ചതോടെ ജന്തർ മന്ദറിലെ സമരം അവസാനിപ്പിച്ച് സിജെപി. സിജെപിയുടെ മുന്നോട്ടുവെച്ച ആവശ്യങ്ങളെല്ലാം കേന്ദ്ര സർക്കാർ അംഗീകരിക്കാൻ തീരുമാനിച്ചതോടെയാണ് സമരം അവസാനിപ്പിച്ചിരിക്കുന്നത്. ജെപി നഡ്ഡ ഉള്‍പ്പെടെയുള്ള കേന്ദ്രമന്ത്രിമാരുമായി സിജെപി പ്രതിനിധികള്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് നടന്ന പ്രതിഷേത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ ചുമത്തിയ കേസുകള്‍ പിന്‍വലിക്കുമെന്നും ഭാവിയിലും നിയമ നടപടികള്‍ ഉണ്ടാകില്ലെന്നും സര്‍ക്കാര്‍ ഉറപ്പുനല്‍കി.
കേന്ദ്ര സർക്കാർ ചൊവ്വാഴ്ചക്കകം ഉറപ്പുകൾ സർക്കാർ രേഖ മൂലം നൽകും. എഫ്ഐആറുകൾ റദ്ദാക്കും. ആത്മഹത്യ ചെയ്തവരുടെ കുടുംബങ്ങൾക്ക് നഷ്‌ടപരിഹാരം നൽകും. നിയമപരമായി നൽകാൻ കഴിയുന്ന പരമാവധി തുക നൽകുമെന്നും കേന്ദ്ര സർക്കാർ ഉറപ്പ് നൽകി. അതേസമയം, കൂടിക്കാഴ്ചയ്ക്ക് മുമ്പായി തന്നെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചിരുന്നു. നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് ജീവനൊടുക്കിയ വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന ആവശ്യം പ്രധാനമന്ത്രിയുമായുള്ള കൂടിയാലോചനയ്ക്ക് ശേഷമാകും തീരുമാനം.
CJP finally calls off protest; Central Government accepts demands.











