ജന്തർ മന്തർ പ്രതിഷേധം: ഒരാഴ്ചക്ക് ശേഷം സിജെപി നേതാക്കൾക്ക് ആശ്വാസം, സൗരവ് ദാസിനെയും അശുതോഷിനെയും കോടതി വിട്ടയച്ചു; ‘സത്യം വിജയിച്ചെന്ന് പ്രതികരണം’

ഡൽഹി: ജന്തർ മന്തറിൽ മിന്നൽ സമരം നടത്തിയതിന്‍റെ പേരിൽ അറസ്റ്റിലായ സി ജെ പി നേതാക്കൾക്ക് ഒരാഴ്ചക്ക് ശേഷം ആശ്വാസം. ഒക്ടോബർ 13 ന് പിടിയിലായ സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവരെ കോടതി വിട്ടയത്തു. ദില്ലി സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് കോടതിയാണ് ഇരുവരെയും വിട്ടയക്കാൻ ഉത്തരവിട്ടത്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രക്ഷോഭങ്ങൾ രാജ്യ തലസ്ഥാനത്ത് ശക്തമായതിനിടെ, ഒക്ടോബർ 12 ന് ഔദ്യോഗിക പ്രതിഷേധ വേദി പട്ടികയിൽ നിന്ന് ജന്തര്‍ മന്തറിനെ ഒഴിവാക്കിയതിലുള്ള പ്രതിഷേധമായിരുന്നു സി ജെ പി മിന്നൽ സമരത്തിലൂടെ പ്രകടിപ്പിച്ചത്. ഡൽഹി പൊലീസ് അടച്ചു പൂട്ടിയ ജന്തര്‍ മന്തറില്‍ ചാടിക്കടന്നായിരുന്നു സൗരവ് ദാസും അശുതോഷ് റാങ്കയുമടക്കമുള്ളവർ പ്രതിഷേധിച്ചത്. ഇനിയും കസ്റ്റഡി വേണമെന്ന പോലീസിന്റെ ആവശ്യം തള്ളിയാണ് ഇന്ന് കോടതി ഇരുവരെയും വിട്ടയച്ചത്. കർശന ഉപാധികളോടെയാണ് ഇരുവരും തിഹാർ ജയിലിൽ നിന്ന് മോചിതരായത്. സത്യം വിജയിച്ചെന്നായിരുന്നു സി ജെ പി നേതാക്കളുടെ പ്രതികരണം. അതേസമയം ഇനി ജന്തര്‍ മന്തറില്‍ പ്രതിഷേധിക്കില്ല എന്നടക്കം കോടതിയിൽ ഇരുവരും ഉറപ്പ് നൽകിയിട്ടുണ്ട്.

മിന്നൽ സമരം

ഡൽഹി പോലീസിന്‍റെയും അര്‍ധ സൈനിക വിഭാഗങ്ങളുടെയും കണ്ണുവെട്ടിച്ചായിരുന്നു ഒക്ടോബർ 13 ലെ സി ജെ പിയുടെ മിന്നല്‍ പ്രതിഷേധം. പാര്‍ലമെന്‍റ് സ്ട്രീറ്റിന് സമീപമുള്ള ഇടവഴിയിലൂടെ നടന്ന് സമീപമുള്ള മതില്‍ ചാടി കടന്ന് പ്രവര്‍ത്തകര്‍ ഉള്ളില്‍ കടക്കുകയായിരുന്നു. ദേശീയ പതാക വീശി മുദ്രാവാക്യം വിളിച്ചയുടന്‍ പൊലീസെത്തി കസ്റ്റഡിയിലെടുത്തു. നിരോധനാജ്ഞ ലംഘിച്ചും, ജാമ്യ വ്യവസ്ഥ ലംഘിച്ചുമായിരുന്നു സി ജെ പി പ്രതിഷേധം. സമാധാനാന്തരീക്ഷത്തിന് വെല്ലുവിളിയാകുന്ന ഒരു നടപടിയും പാടില്ലെന്ന നേരത്തെയുള്ള ജാമ്യ വ്യവസ്ഥയും ഇവർ ലംഘിച്ചിരുന്നു.

Court Releases CJP Leaders Saurav Das and Ashutosh Ranga in Jantar Mantar Protest Case

Also Read

More Stories from this section

family-dental
witywide