3 ജില്ലകളിൽ ഏത് സാഹചര്യവും നേരിടാൻ സജ്ജരാകാൻ കളക്ടർമാർക്ക് മുഖ്യമന്ത്രിയുടെ അടിയന്തര നിർദ്ദേശം, ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ മന്ത്രിമാർ ജില്ലകളിൽ ക്യാമ്പ് ചെയ്യും

സംസ്ഥാനത്ത് മഴക്കെടുതി അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ അടിയന്തര നടപടികളുമായി മുഖ്യമന്ത്രി വി ഡി സതീശൻ ഉത്തരവിട്ടു. സ്ഥിതിഗതികൾ റവന്യൂ മന്ത്രിയുമായും ജില്ലാ കളക്ടർമാരുമായും നേരിട്ട് ചർച്ച ചെയ്ത് വിലയിരുത്തിയ ശേഷമാണ് മുഖ്യമന്ത്രി നിർദ്ദേശങ്ങൾ നൽകിയത്. പ്രത്യേകിച്ച് ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ ഏത് അടിയന്തര സാഹചര്യവും നേരിടാൻ പൂർണ്ണ സജ്ജരായിരിക്കാൻ ജില്ലാ കളക്ടർമാർക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

ദുരിതാശ്വാസ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിനായി അതത് ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാർ സ്ഥലങ്ങളിൽ നേരിട്ടെത്തി ക്യാമ്പ് ചെയ്യാൻ തീരുമാനമായി. തിരുവനന്തപുരത്ത് സി പി ജോണും പത്തനംതിട്ടയിൽ പി സി വിഷ്ണുനാഥും കോട്ടയത്ത് മോൻസ് ജോസഫും ഇടുക്കിയിൽ അനൂപ് ജേക്കബും ക്യാമ്പ് ചെയ്ത് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. സംസ്ഥാനതലത്തിലുള്ള പ്രവർത്തനങ്ങളുടെ ആകെ ഏകോപനം റവന്യൂ മന്ത്രി നിർവ്വഹിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ അറിയിപ്പ്

മന്ത്രിമാരുമായും ജില്ലാ കളക്ടര്‍ടര്‍മാരുമായും ബന്ധപ്പെട്ട് സംസ്ഥാനത്തെ മഴക്കെടുതി സാഹചര്യം മുഖ്യമന്ത്രി വിലയിരുത്തി. ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാരോട് അതത് ജില്ലകളില്‍ ക്യാമ്പ് ചെയ്ത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ നിര്‍ദ്ദേശിച്ചു. തിരുവനന്തപുരത്ത് സി പി ജോണും പത്തനംതിട്ടയില്‍ പി സി വിഷ്ണുനാഥും കോട്ടയത്ത് മോന്‍സ് ജോസഫും ഇടുക്കിയില്‍ അനൂപ് ജേക്കബും ക്യാമ്പ് ചെയ്യും. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ സംസ്ഥാനതല ഏകോപനം റവന്യൂ മന്ത്രി നിര്‍വഹിക്കും. മഴക്കെടുതി രൂക്ഷമായ മേഖലകളിലെ എം എല്‍ എമാരുമായും മുഖ്യമന്ത്രി ഫോണില്‍ സംസാരിച്ചു. ഇടുക്കി, പത്തനംതിട്ട, കോട്ടയം കളക്ടര്‍മാര്‍ക്ക് ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ സജ്ജമായിരിക്കാനുള്ള നിര്‍ദേശവും നല്‍കി. രണ്ടു പേരെ കാണാതായ തിരുവനന്തപുരം മുതലപ്പൊഴിയില്‍ കോസ്റ്റ് ഗാര്‍ഡിന്റെ വെസല്‍ ഉള്‍ക്കടലില്‍ തിരച്ചില്‍ നടത്തുന്നുണ്ട്. മറൈന്‍ എന്‍ഫോഴ്സ്‌മെന്റ് സംഘവും സ്ഥലത്തുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

CM Directs Ministers to Camp in Districts to Coordinate Relief Work Amid Heavy Rains

More Stories from this section

family-dental
witywide