പ്രതിപക്ഷ നേതാവിന്റെ കത്തിൽ ഇടപെട്ട് മുഖ്യമന്ത്രി, കേരളത്തിലെ ‘നീറ്റ്’ പ്രക്ഷോഭ കേസുകൾ പിൻവലിക്കാൻ നടപടി; ആഭ്യന്തര വകുപ്പിന് നിർദ്ദേശം നൽകി

നീറ്റ് പരീക്ഷാ ചോർച്ചയ്‌ക്കെതിരായ സമരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരളത്തിൽ നടന്ന പ്രതിഷേധങ്ങളിൽ രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കാൻ വഴിയൊരുങ്ങുന്നു. കേസുകൾ നിരുപാധികം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ നൽകിയ കത്തിന്മേൽ അടിയന്തര തുടർനടപടികൾ സ്വീകരിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ആഭ്യന്തര വകുപ്പിന് നിർദ്ദേശം നൽകി.

കേന്ദ്ര സർക്കാരിനെതിരെ വിദ്യാർത്ഥികളും സാംസ്കാരിക പ്രവർത്തകരും നടത്തിയ പ്രതിഷേധങ്ങളിൽ പങ്കെടുത്ത അയ്യായിരത്തോളം പേർക്കെതിരെയാണ് സംസ്ഥാന പോലീസ് കേസെടുത്തിരുന്നത്. എന്നാൽ സമരം ഒത്തുതീർപ്പായതിന്റെ ഭാഗമായി കേന്ദ്ര സർക്കാർ കേസുകൾ പിൻവലിക്കാൻ തയ്യാറായിട്ടും, കേരളത്തിലെ യു.ഡി.എഫ്. സർക്കാർ സമാന നിലപാട് സ്വീകരിക്കാത്തത് ഔചിത്യരഹിതമാണെന്ന് പ്രതിപക്ഷ നേതാവ് കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.

രാഹുൽ ഗാന്ധിക്കൊപ്പം ഡൽഹിയിലെ സമരമുഖത്ത് അണിനിരന്ന ആളാണ് മുഖ്യമന്ത്രി എന്നിരിക്കെ, സമാധാനപരമായി പ്രതിഷേധിച്ചവർക്കെതിരായ നടപടികൾ അവസാനിപ്പിക്കണമെന്നും പിണറായി വിജയൻ ആവശ്യപ്പെട്ടിരുന്നു. പ്രതിപക്ഷ നേതാവിന്റെ അഭ്യർത്ഥന പരിഗണിച്ച് മുഖ്യമന്ത്രിയുടെ ഓഫീസ് നൽകിയ നിർദ്ദേശത്തോടെ കേസ് പിൻവലിക്കൽ നടപടികൾ വേഗത്തിലാകുമെന്നാണ് സൂചന.

Withdrawal of NEET Protest Cases: CM Directs Home Dept on Opposition Leader’s Letter

Also Read

More Stories from this section

family-dental
witywide