‘മാറ്റങ്ങൾ വരുത്തുമ്പോൾ ചിലർക്ക് നല്ല ചൊറിച്ചിലാണ്’, സ്വകാര്യവത്കരണ പ്രചാരണം തള്ളി സതീശൻ; ‘യു ടേൺ’ മുഖ്യമന്ത്രി വിമർശനത്തിനും മറുപടി

താൻ സ്വകാര്യവത്കരണത്തിനായി വന്നയാളാണെന്ന് ചിലർ ബോധപൂർവ്വം പ്രചരിപ്പിക്കുകയാണെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. തിരുവനന്തപുരത്ത് നടന്ന പൊതുചടങ്ങിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ ഈ പ്രതികരണം. പരമ്പരാഗതമായ ശൈലിയിൽ നിന്നും രീതികളിൽ നിന്നും മാറ്റം കൊണ്ടുവരുമ്പോൾ ചിലർക്ക് ബുദ്ധിമുട്ടും ചൊറിച്ചിലും ഉണ്ടാകുന്നത് സ്വാഭാവികമാണെന്നും അത് താൻ നന്നായി ആസ്വദിക്കുകയാണെന്നും മുഖ്യമന്ത്രി പരിഹസിച്ചു.

ഭരണപരമായ തീരുമാനങ്ങളിൽ എന്തെങ്കിലും തെറ്റ് സംഭവിച്ചിട്ടുണ്ടെന്ന് ബോധ്യപ്പെട്ടാൽ അത് തിരുത്താൻ മടിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാൽ അത്തരം തിരുത്തലുകളെ മാധ്യമങ്ങൾ വലിയ രീതിയിൽ ‘യൂ ടേൺ’ എന്ന് ചിത്രീകരിക്കുകയാണെന്നും മുഖ്യമന്ത്രി വിമർശിച്ചു. വികസനത്തിനായി പുതിയ മാറ്റങ്ങൾ ഉൾക്കൊണ്ട് തന്നെ മുന്നോട്ടുപോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

CM VD Satheesan Rejects Privatization Claims, Says He Enjoys Criticism Over Traditional Shifts

More Stories from this section

family-dental
witywide