പിണറായിക്ക്‌ പുഞ്ചിരിക്കാം, മാസപ്പടി കേസിലെ എല്ലാ അന്വേഷണവും തടഞ്ഞ് ഹൈക്കോടതി, ഇഡിക്കും ബാധകം, അപ്പീലിൽ നവംബർ 25 ന് വാദം; റിയാസിനും വീണക്കും ആശ്വാസം

കൊച്ചി: വിവാദമായ സി.എം.ആർ.എൽ–എക്സാലോജിക് കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള പ്രതികൾക്ക് ആശ്വാസം. പിണറായി വിജയനെതിരെ കൈക്കൂലിക്കേസും മന്ത്രി മുഹമ്മദ് റിയാസിനെതിരെ ഹവാല കേസും റജിസ്റ്റർ ചെയ്യാനുള്ള സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് പ്രകാരമുള്ള അന്വേഷണവും എഫ്.ഐ.ആറിലെ തുടർനടപടികളും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തടഞ്ഞു. സിംഗിൾ ബെഞ്ചിന്റെ വിധി ചോദ്യംചെയ്ത് പിണറായി വിജയൻ സമർപ്പിച്ച അപ്പീൽ ഡിവിഷൻ ബെഞ്ച് ഫയലിൽ സ്വീകരിക്കുകയായിരുന്നു.

സിംഗിൾ ബെഞ്ച് ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ള എല്ലാ തുടർനടപടികൾക്കും ഡിവിഷൻ ബെഞ്ച് സ്റ്റേ അനുവദിച്ചിട്ടുണ്ട്. ഈ സ്റ്റേ ഉത്തരവ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) അന്വേഷണത്തിനും ബാധകമായിരിക്കും. സിംഗിൾ ബെഞ്ച് വിധിയിലെ നിയമപ്രശ്നങ്ങൾ പരിശോധിക്കുമെന്ന് വ്യക്തമാക്കിയ കോടതി, കേസിൽ നാലാഴ്ചയ്ക്കകം മറുപടി നൽകാൻ ഇ.ഡിയ്ക്കും വിജിലൻസിനും നിർദേശം നൽകിയിട്ടുണ്ട്.

കേസിൽ അപ്പീൽ ഫയലിൽ സ്വീകരിച്ച സാഹചര്യത്തിൽ നവംബർ 25-ന് വാദം ആരംഭിക്കും. അതിനുശേഷം നാലാഴ്ച കഴിഞ്ഞായിരിക്കും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിഷയത്തിൽ വിശദമായ വാദം കേൾക്കുക. സിംഗിൾ ബെഞ്ച് ഉത്തരവ് മരവിപ്പിച്ചതോടെ കേസുമായി ബന്ധപ്പെട്ട തുടരന്വേഷണ നടപടികൾ താൽക്കാലികമായി നിർത്തിവെക്കപ്പെടും.

CMRL-Exalogic Case: High Court Division Bench Stays Proceedings Against Pinarayi Vijayan and Muhammad Riyas

Also Read

More Stories from this section

family-dental
witywide