കണ്ണൂരിൽ കോളേജ് അധ്യാപിക ആത്മഹത്യ ചെയ്ത കേസിൽ ഒളിവിലായിരുന്ന സുഹൃത്ത് ശരൺ പിടിയിൽ, ശക്തമായ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം

കണ്ണൂർ പാനൂരിൽ കോളേജ് ഗസ്റ്റ് അധ്യാപികയായ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിയായ സുഹൃത്ത് പോലീസിന്റെ പിടിയിലായി. കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ ഒളിവിൽ പോയ മനേക്കര സ്വദേശി ശരണിനെ കണ്ണൂരിലെ വീടിന് സമീപത്തുനിന്നുമാണ് പോലീസ് സംഘം പിടികൂടിയത്. പൊതുസ്ഥലത്തുവെച്ച് ഇയാൾ യുവതിയെ പരസ്യമായി മർദ്ദിച്ചതിലുള്ള മനോവിഷമത്തിലാണ് അധ്യാപിക ജീവനൊടുക്കിയതെന്നാണ് കേസ്.

കണ്ണൂർ സർവകലാശാലയിലെ ഗസ്റ്റ് അധ്യാപികയായ മൊകേരി വള്ളങ്ങാട് സ്വദേശി ആദിത്യയാണ് കഴിഞ്ഞദിവസം മരണപ്പെട്ടത്. ഈ മാസം 14-ന് വീട്ടിൽ വെച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച ആദിത്യ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഇന്നലെ മരിച്ചത്. ആദിത്യയും ശരണും ഏറെക്കാലമായി പ്രണയത്തിലായിരുന്നുവെന്നും ഇരുവരുടെയും വിവാഹം കഴിക്കാൻ തീരുമാനിച്ചിരുന്നതുമാണെന്ന് നാട്ടുകാർ പറയുന്നു.

എന്നാൽ ജൂൺ എട്ടിന് തലശ്ശേരി പഴയ ബസ് സ്റ്റാൻഡിൽ വെച്ച് ശരൺ ആദിത്യയെ ക്രൂരമായി മർദ്ദിച്ചിരുന്നുവെന്നും ഇതിന്റെ കടുത്ത മനോവിഷമത്തിലാണ് ആദിത്യ ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നുമാണ് കുടുംബത്തിന്റെ പരാതി. ശരൺ മുൻപും ആദിത്യയെ നിരന്തരം മർദ്ദിച്ചിരുന്നുവെന്നും ശരീരത്തിൽ മർദ്ദനമേറ്റ പാടുകളുണ്ടായിരുന്നതായും ബന്ധുക്കൾ ആരോപിച്ചു. സംഭവത്തിൽ ശക്തമായ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം രംഗത്തെത്തിയതോടെയാണ് പോലീസ് പ്രതിയെ ഉടനടി വലയിലാക്കിയത്.

College Guest Lecturer Suicide Case: Absconding Friend Sharan Arrested in Kannur

More Stories from this section

family-dental
witywide