മുഖ്യമന്ത്രിയായി വിഡി സതീശൻ മതിയെന്ന് കോൺഗ്രസ് പ്രവർത്തകർ. എറണാകുളത്താണ് വിഡി സതീശനായി തെരുവിലിറങ്ങി കോൺഗ്രസ് പ്രവർത്തകർ അനുകൂല പ്രകടനം നടത്തിയത്. നെട്ടൂരിലെ ഐഎൻടിയുസി പ്രവർത്തകരാണ് പ്രകടനം നടത്തിയത്. ‘പട നയിച്ചവൻ നാട് നയിക്കട്ടെ ‘ എന്ന മുദ്രാവാക്യം ഉയർത്തിയാണ് പ്രകടനം നടന്നത്. 10 കൊല്ലമായി തകർന്നുകൊണ്ടിരുന്ന കോൺഗ്രസിനെ തിരികെ കൊണ്ടുവന്നത് വി ഡി സതീശനാണെന്നും അദ്ദേഹത്ത മുഖ്യമന്ത്രിയാക്കണമെന്നും പ്രവർത്തകർ ആവശ്യപ്പെട്ടു.
അതേസമയം, കെ.സി വേണുഗോപാലിന്റെ നാട്ടിലും വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് പ്രവർത്തകർ പ്രകടനം നടത്തും. പഴയങ്ങാടിയിൽ വൈകീട്ടും കോഴിക്കോട് കുറ്റ്യാടിയിൽ ഇന്ന് രാത്രി 8 മണിക്കുമാണ് പ്രകടനം. മുഖ്യമന്ത്രിയെ തീരുമാനിക്കാൻ എഐസിസി നിരീക്ഷകരുടെ നേതൃത്വത്തിൽ നിർണായക ചര്‍ച്ചകള്‍ തിരുവനന്തപുരത്ത് പുരോഗമിക്കുകയാണ്.
മുഖ്യമന്ത്രി സ്ഥാനത്തിനായി കെ സി വേണുഗോപാൽ, വി ഡി സതീശൻ, രമേശ് ചെന്നിത്തല പക്ഷങ്ങൾ അരയും തലയും മുറുക്കിയിരിക്കുകയാണ്. എം എൽ എമാരുടെ പിന്തുണ കെ സി പക്ഷത്തിനാണ് കൂടുതലെന്നായിരുന്നു പുറത്തുവന്ന റിപ്പോർട്ടുകൾ.
Congress workers protest to support v d satheeshan as CM













