മുഹമ്മദ് ഷിയാസിന്റെ പരാമർശത്തിനെതിരെ ദീപ്തി മേരി വർഗീസ്; ആണധികാര ഭാഷ രാഷ്ട്രീയത്തിൽ നല്ലതല്ല

എറണാകുളം ഡിസിസി അധ്യക്ഷൻ മുഹമ്മദ് ഷിയാസ് സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശത്തിനെതിരെ കെപിസിസി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസ് രംഗത്ത്. കൊച്ചിയിലെ എൽഡിഎഫ് സ്ഥാനാർഥി കെ ജെ മാക്സി ആണുങ്ങളോട് മത്സരിച്ചിട്ടില്ലെന്നായിരുന്നു മുഹമ്മദ്‌ ഷിയാസിന്റെ പരാമർശം. എന്നാൽ സ്ത്രീവിരുദ്ധ പരാമർശം ഒഴിവാക്കണമായിരുന്നെന്നും ആണധികാര ഭാഷ രാഷ്ട്രീയത്തിൽ നല്ലതല്ലെന്നും മുഹമ്മദ് ഷിയാസിന്റെ പരാമർശത്തിനെതിരെ ദീപ്തി മേരി വർഗീസ് പ്രതികരിച്ചു.

യഥാർത്ഥ സ്ത്രീകളുടെ ശക്തി അറിയാത്തവരാണ് ഇത്തരം പരാമർശങ്ങൾ നടത്തുന്നത് എന്നും കെപിസിസി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസ് തുറന്നടിച്ചു. കൊച്ചി മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി കെ ജെ മാക്സി ഇതുവരെ ആണുങ്ങളോട് മത്സരിച്ചിട്ടില്ലെന്നായിരുന്നു എന്നാണ് ഷിയാസിൻ്റെ ശബ്ദരേഖ. ഇടുക്കി ഡിസിസി പ്രസിഡന്റ്‌ നടത്തിയ സ്ത്രീ വിരുദ്ധ പ്രസ്താവനയ്ക്ക് പിന്നാലെയാണ് എറണാകുളം ഡിസിസി പ്രസിഡന്റും വാക്കുകളിൽ കുടുങ്ങുന്നത്. കൊച്ചിയിലെ യുഡിഎഫ് സ്ഥാനാർഥിയും ഡിസിസി പ്രസിഡന്റുമാണ് മുഹമ്മദ്‌ ഷിയാസ്.

Deepthi Mary Varghese against Mohammed Shias’ remarks; Authoritarian language is not good in politics

More Stories from this section

family-dental
witywide