പി കെ ശ്യാമളയുടെ സ്ഥാനാർഥിത്വം വലിയരീതിയിൽ ദോഷം ചെയ്തുവെന്ന് രൂക്ഷവിമർശനം

സിപിഐഎം എൽഡിഎഫ് സ്ഥാനാർത്ഥിയായി തളിപ്പറമ്പിൽ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ്റെ ഭാര്യയായ പി കെ ശ്യാമളയെ നിർത്തിയതിൽ രൂക്ഷവിമർശനം. സ്ഥാനാർത്ഥിത്വം കണ്ണൂരിന് പുറത്തും വലിയരീതിയിൽ ദോഷം ചെയ്തെന്നുമാണ് സിപിഐഎം സംസ്ഥാന സമിതിയിൽ രൂക്ഷവിമർശനം ഉയർന്നത്. കണ്ണൂരിൽ നിന്നുള്ള മുതിർന്ന നേതാക്കൾ അടക്കമാണ് വിമർശനം ഉന്നയിച്ചത്.

തളിപ്പറമ്പിൽ ഒഴിവാക്കപ്പെടേണ്ട തീരുമാനമായിരുന്നു ഉണ്ടായത്. ശ്യാമളയുടെ സ്ഥാനാർത്ഥിത്വത്തെ പ്രതിരോധിക്കാൻ നേതൃത്വത്തിന് കഴിഞ്ഞില്ല. സിപിഐഎമ്മിന്റെ ഉറച്ച കോട്ടയിൽ സിപിഐഎമ്മിന് വിജയിക്കാൻ കഴിയാത്തത് വലിയ തിരിച്ചടിയായിയായെന്നും യോഗത്തിൽ വിമർശനമുയർന്നു. അതേസമയം, പി കെ ശ്യാമളയെ സ്ഥാനാർത്ഥിയാക്കിയതിന് എതിരെ രംഗത്തെത്തിയ മുൻ കണ്ണൂർ ജില്ല കമ്മറ്റി അം​ഗമായ ടികെ ​ഗോവിന്ദൻ പാർട്ടിക്കെതിരെ മത്സരിച്ച് ഉജ്ജ്വല വിജയം നേടിയിരുന്നു.

PK Shyamala’s candidacy has been severely criticized for causing great harm.

More Stories from this section

family-dental
witywide